മമ്പറം ടൗൺ മധ്യത്തിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിലെ സെപ്റ്റിക് പൈപ്പ് പൊട്ടിയൊലിക്കുന്നു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

മമ്പറം:മമ്പറം ടൗൺ മധ്യത്തിൽ സ്വകാര്യവ്യക്തിയുടെ ഉടമസ്ഥതയിലുള്ള ബഹുനില കെട്ടിടത്തിലെ സെപ്റ്റിക് പൈപ്പ് പൊട്ടിയൊലിക്കുന്നു. മമ്പറം ദിനേശ് ബീഡി കമ്പനിക്ക് സമീപത്തെ മൂന്നുനില കെട്ടിടത്തിലാണ് ഇൗ ശോച്യാവസ്ഥ.


കെട്ടിടത്തിന്റെ മുകൾനിലയിലെ ശുചിമുറികളിൽനിന്നുള്ള മലിനജലം താഴേക്ക് ഒഴുക്കിവിടുന്ന വലിയ പൈപ്പിലാണ് ചോർച്ച. മാലിന്യം ചുറ്റിലും ഒഴുകാൻതുടങ്ങിയതോടെ പരിസരത്തെങ്ങും അസഹ്യമായ ദുർഗന്ധമാണ്. മനംപിരട്ടുന്ന ദുർഗന്ധം ജോലിയെത്തന്നെ ബാധിക്കുന്നതായി ബീഡിത്തൊഴിലാളികൾ പറയുന്നു. ഒഴുകിപ്പരന്ന മലിനജലത്തിൽ ചവിട്ടിയാണ് പലപ്പോഴും നടക്കേണ്ടിവരുന്നത്. പലപ്പോഴും വസ്ത്രത്തിൽ മലിനജലം പുരളാറുമുണ്ട്. പൈപ്പിലെ മലിനജലം എത്തുന്ന ടാങ്കിന്റെ സ്ഥിതിയും ഭിന്നമല്ല. ടാങ്കിന് തൊട്ടടുത്താണ് ടൗണിലെ പൊതുകിണർ.

പരിസരത്തെ പല സ്ഥാപനങ്ങളിലേക്കും വെള്ളമെടുക്കുന്നത് ഈ കിണറ്റിൽനിന്നാണ്. ടാങ്ക് പണിതത് അശാസ്ത്രീയമായിട്ടാണെന്നും കെട്ടിടത്തിന് ആനുപാതികമായ വലിപ്പം ടാങ്കിനില്ലെന്നും പരിസരവാസികൾ പറയുന്നു. മഴക്കാലം തുടങ്ങിയാൽ സെപ്റ്റിക് ടാങ്കിൽനിന്നുള്ള മലിനജലം പുറത്തേക്ക് ഒഴുകിത്തുടങ്ങും. കെ.എസ്.എഫ്.ഇ., ജിംനേഷ്യം, ദന്താസ്പത്രി, തയ്യൽക്കട തുടങ്ങി നിരവധി സ്ഥാപനങ്ങൾ ഇൗ കെട്ടിടത്തിൽ പ്രവർത്തിക്കുന്നുണ്ട്. മറുനാടൻ തൊഴിലാളികൾ രാത്രി ഇവിടെ താമസിക്കുന്നുമുണ്ട്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും പ്രശ്നം പരിഹരിക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ടെന്നും വേങ്ങാട് പഞ്ചായത്ത് പ്രസിഡന്റ് സി.പി.അനിത പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha