പോലീസ് കസ്റ്റഡിയിലുള്ളയാള്‍ തൂങ്ങിമരിച്ച നിലയിൽ
കണ്ണൂരാൻ വാർത്ത

കോട്ടയം: മണർകാട് പോലീസ് കസ്റ്റഡിയിലെടുത്തയാള്‍ തൂങ്ങിമരിച്ച നിലയില്‍. മണര്‍കാട് സ്വദേശി നവാസ് ആണു  തൂങ്ങി മരിച്ചത്. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിലാണു  മൃതദേഹം കണ്ടത്. ശുചിമുറിയുടെ ജനാലയില്‍ തൂങ്ങിയ നിലയിലാണു മൃതദേഹം. കോടതിയില്‍ കൊണ്ടുപോകുന്നതിനു തൊട്ടുമുന്‍പാണ് ആത്മഹത്യയെന്ന് കരുതുന്നു. പോലീസിനു വീഴ്ചയുണ്ടായോ എന്നു സ്പെഷല്‍ ബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും.  അതേസമയം, സംഭവത്തിൽ കുറ്റക്കാരായ എല്ലാ പോലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന പോലീസ് മേധാവി ലോകനാഥ് ബെഹ്റ എറണാകുളം റേഞ്ച് ഐജിക്കും കോട്ടയം ജില്ലാ പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി. ദേശീയ മനുഷ്യാവകാശ കമ്മിഷനും സുപ്രീം കോടതിയും പുറപ്പെടുവിച്ച മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ചു മജിസ്ട്രേറ്റു തല അന്വേഷണം നടത്തും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത