പ്രകൃതിയേയും, ജീവജാലങ്ങളേയും സ്നേഹിക്കാനാവാത്തവർക്ക് ദൈവത്തോട് നീതി പുലർത്താനാവില്ല: എം.മുകുന്ദൻ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മാഹി : പഴയ കാലങ്ങളിൽ ഇല്ലായ്മയായിരുന്നു ഏറ്റവും വലിയ പ്രശ്നമെങ്കിൽ ഇന്ന് അതിനോടൊപ്പം മാരകരോഗങ്ങൾ മനുഷ്യനെ വേട്ടയാടുകയാണെന്ന് പ്രമുഖ എഴുത്തുകാരൻ എം .മുകുന്ദൻ. സി.എച്ച്.സെൻററിന്റെ ആഭിമുഖ്യത്തിൽ മേരി മാതാ കമ്മ്യൂണിറ്റി ഹാളിൽ റംസാൻ കിറ്റ് വിതരണവും, രോഗികൾക്കുള്ള ധനസഹായ വിതരണവും ഉൽഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കൊപ്പം, ആതുരശുശ്രൂഷയും കാലമേൽപ്പിച്ച കടമയായി മാറിയിരിക്കുകയാണ്. രോഗങ്ങളില്ലാത്ത സമൂഹമാണ് മാനവരാശി ലക്ഷ്യമിടേണ്ടത്. പ്രകൃതിയേയും, ജീവജാലങ്ങളേയും സ്നേഹിക്കാനാവാത്തവർക്ക് ഒരിക്കലും ദൈവത്തോട് നീതി പുലർത്താനാവില്ല. സ്വാർത്ഥത കൈവിടാനും, സഹജീവികളോട് കരുണ കാണിക്കാനുമാണ് വിശുദ്ധ റംസാൻ മാസം ഉദ്ബോധിപ്പിക്കുന്നതെന്ന് മുകുന്ദൻ പറഞ്ഞു. പ്രസിഡണ്ട് എ.വി.യൂസഫ് അദ്ധ്യക്ഷനായി. അഡ്വ: പി.വി.സൈനുദീൻ, എം.എ.മഹമ്മൂദ്, എസ്.കെ.മുഹമ്മദ്, ബഷീർ (കൈതാങ്ങ്) അജ്മാൽ, കെ.അലി ഹാജി, മുസ്തഫ വാഖവി, കെ.മോഹനൻ, നൗഷാദ് ആലമ്പത്ത്, ജലാൽ (കെ.എം.സി.സി. ഖത്തർ) ഖാലിദ് കണ്ടോത്ത്, ചാലക്കര പുരുഷു, പി.മുഹമ്മദ് താഹിർ സംസാരിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha