കരീബിയന്‍ കാറ്റ്; പാക്കിസ്ഥാന്‍ തരിപ്പണമായി

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photoട്രെന്റ്ബ്രിഡ്ജ്‌: ആഞ്ഞുവീശിയ കരീബിയന്‍ കാറ്റില്‍ പാക്കിസ്ഥാന് പിടിച്ചു നില്‍ക്കാനായില്ല. റണ്‍മഴ മോഹിച്ച് ട്രെന്റ്്ബ്രിഡ്ജിലെത്തിയ പാക്കിസ്ഥാന് കരീബിയന്‍ പടയുടെ പേസ്പ്രഹരം. ലോകകപ്പിലെ സൂപ്പര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെ 105 റണ്‍സില്‍ ഓള്‍ഔട്ടാക്കി വിന്‍ഡീസ് പടയോട്ടത്തിന് തുടക്കമിട്ടു; വിജയലക്ഷ്യം 106 റണ്‍സ് .

ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാന് തുടക്കം തന്നെ അടിതെറ്റി. സ്‌കോര്‍ പതിനേഴില്‍ നില്‍ക്കെ രണ്ട് റണ്‍സെടുത്ത ഓപ്പണര്‍ ഇമാം ഉള്‍ ഹഖിനെ പവലിയിനിലേക്കയച്ചായിരുന്നു വിന്‍ഡീസിന്റെ തുടക്കം. ഷെല്‍ഡ്രന്‍ കോര്‍ട്ടെലിനായിരുന്നു വിക്കറ്റ്. 22 റണ്‍സ് വീതമെടുത്ത ബാബര്‍ അസമും ഫഖര്‍ സമനുമാണ് പാക് നിരയിലെ ടോപ് സ്‌കോറര്‍മാര്‍. ഇവര്‍ക്ക് പുറമെ മുഹമ്മദ് അഫീസ്(16), വഹാബ് റിയാസ് (18) എന്നിവര്‍ മാത്രമാണ് രണ്ടക്കം നേടിയത്. തുരതുരാ വിക്കറ്റ് വര്‍ഷം നടത്തി വിന്‍ഡീസ് ബൗളിങ് നിര പാകിസ്ഥാനെ ചാരമാക്കി. മുഹമ്മദ് ഹഫീസും വഹാബ് റിയാസും മാത്രമാണ് രണ്ടക്കം കടന്നത്.

വിന്‍ഡീസിനായി ഓഷെന്‍ തോമസ് നാല് വിക്കറ്റും ക്യാപ്റ്റന്‍ ജേസണ്‍ ഹോള്‍ഡര്‍ മൂന്ന് വിക്കറ്റും വീഴ്ത്തി. മൂന്ന് ഓവറെറിഞ്ഞ ആന്ദ്രെ റസല്‍ നാല് റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്തു 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha