ആര്‍ദ്ര കേരളം; കൊളച്ചേരി പഞ്ചായത്തിന് ജില്ലാ തലത്തിൽ പുരസ്കാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

കൊളച്ചേരി : ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച കൊളച്ചേരി പഞ്ചായത്തിന് ജില്ലാ തലത്തിൽ അംഗീകാരം. നവകേരള കര്‍മ്മ പദ്ധതിയുടെ ഭാഗമായുള്ള ആര്‍ദ്രം മിഷന്റെ പ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലത്തില്‍ ആരോഗ്യ മേഖലയിൽ മികച്ച പ്രവർത്തനത്തിനുള്ള അംഗീകാരമായി നല്‍കുന്ന ആര്‍ദ്ര കേരളം പുരസ്‌കാരം ജില്ലാ തലത്തിൽ രണ്ടാം സ്ഥാനമാണ് കൊളച്ചേരിയെ തേടിയെത്തിയത്. മൂന്ന് ലക്ഷം രൂപയാണ് അവാർഡ് തുക. ഇന്‍ഫര്‍മേഷന്‍ കേരള മിഷന്റെ സോഫ്റ്റ് വെയര്‍ സംവിധാനത്തിലൂടെ ലഭ്യമായ പദ്ധതി വിവരങ്ങള്‍, ആരോഗ്യ സ്ഥാപനങ്ങളില്‍ നിന്നും ശേഖരിച്ച വിവരങ്ങള്‍, ഓണ്‍ലൈന്‍ റിപ്പോര്‍ട്ടിംഗ്, ഫീല്‍ഡ്തല പരിശോധനകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്. 

കണ്ണൂർ ജില്ലയിൽ കേളകം പഞ്ചായത്ത് ഒന്നാം സ്ഥാനവും മൊകേരി പഞ്ചായത്ത് മൂന്നാം സ്ഥാനവും നേടി.  ജുണ്‍ 6 ന് വൈകിട്ട്‌ 4 ന് തിരുവനന്തപുരം കനകക്കുന്ന് നിശാഗന്ധി ആഡിറ്റോറിയത്തില്‍ വച്ച്  മുഖ്യമന്ത്രി പിണറായി വിജയന്‍ ആര്‍ദ്ര കേരളം പുരസ്‌കാരം വിതരണം ചെയ്യും.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha