ആര്‍എസ്എസ് നേതാക്കള്‍ പ്രതികളായ യാക്കൂബ് വധക്കേസില്‍ വിധി ഇന്ന്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍: ഇരിട്ടി കീഴൂരിലെ സിപിഎം പ്രവര്‍ത്തകന്‍ യാക്കൂബ്(24) കൊല്ലപ്പെട്ട കേസില്‍ വിധി ഇന്ന്. ആര്‍എസ്എസിന്റെ ജില്ലയിലെ പ്രധനാ നേതാക്കളാണ് കേസിലെ പ്രതികള്‍. തലശേരി രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് വിധി പറയുക. 2006ലാണ് ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകര്‍ യാക്കൂബിനെ ബോംബെറിഞ്ഞ് കൊന്നത്. സംസ്ഥാനത്ത് തന്നെ അറിയപ്പെടുന്ന ആര്‍എസ്എസ് നേതാവായ വത്സന്‍ തില്ലങ്കേരിക്കെതിരെ കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയിട്ടുണ്ട്. ആര്‍എസ്എസ് നേതാവ് ശങ്കരന്‍ മാസ്റ്റര്‍, മനോഹരന്‍ എന്നിവരടക്കം 16 പേരാണ് പ്രതികള്‍. ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍ പിള്ള കേസില്‍ പ്രതികള്‍ക്ക് വേണ്ടി ഹാജരായിരുന്നു.
2006 ജൂണ്‍ 13ന് രാത്രി 9.15നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കള്‍ക്കൊപ്പം പുതിയപുരയില്‍ ജമീലയുടെ വീട്ടുവരാന്തയില്‍ ഇരിക്കുന്ന സമയത്താണ് പ്രതികള്‍ ആയുധങ്ങളുമായെത്തി അക്രമം നടത്തിയത്. ബോംബേറില്‍ തലയ്ക്ക് പരിക്കേറ്റ യാക്കൂബ് തലശ്ശേരി ജനറല്‍ ആസ്പത്രിയിലേക്കുള്ള വഴിമധ്യേ മരിക്കുകയുമായിരുന്നു. യാക്കൂബ് കൊല്ലപ്പെട്ടതിന്റെ തലേദിവസം തില്ലങ്കേരി കാര്‍ക്കോട്ടെ അമ്മു അമ്മ സ്മാരക മന്ദിരത്തില്‍ വല്‍സല്‍ തില്ലങ്കേരിയുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടത്തിയെന്ന് പരാതിയില്‍ പറയുന്നു.
ബിജെപി, ആര്‍എസ്എസ്. പ്രവര്‍ത്തകരായ വിലങ്ങേരി ശങ്കരന്‍, വിലങ്ങേരി മനോഹരന്‍ എന്ന മനോജ്, തെക്കന്‍ വീട്ടില്‍ വിജേഷ് എന്ന പുതിയവീട്ടില്‍ വിജേഷ്, കൊടേരി പ്രകാശന്‍ എന്ന ജോക്കര്‍ പ്രകാശന്‍, പി കാവ്യേഷ്, പന്നിയോടന്‍ ജയകൃഷ്ണന്‍, കുറ്റിയാടന്‍ ദിവാകരന്‍, എസ് ഡി സുരേഷ്, പി കെ പവിത്രന്‍ എന്ന ആശാരി പവിത്രന്‍, പുത്തന്‍വീട്ടില്‍ മാവില ഹരീന്ദ്രന്‍, കെ കെ പപ്പന്‍ എന്ന പത്മനാഭന്‍, എസ് ടി സജീഷ്, കൊഴുക്കുന്നേല്‍ സജീഷ്, വള്ളി കുഞ്ഞിരാമന്‍, കിഴക്കെ വീട്ടില്‍ ബാബു എന്ന തൂഫാന്‍ ബാബു എന്നിവരാണ് കേസിലെ  മറ്റു പ്രതികള്‍. ഇരിട്ടി സിഐയായിരുന്ന പ്രിന്‍സ് ഏബ്രഹാമാണ് കേസ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്‌.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha