
വടകര സ്വതന്ത്ര സ്ഥാനാര്‍ത്ഥിയും മുന്‍ സി.പി.എം പ്രവര്‍ത്തകനുമായ സി.ഒ.ടി നസീറിന് വെട്ടേറ്റു. തലശേരിയില്‍ വെച്ചാണ് നസീറിന് നേരെ ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നംഗ സംഘം തലശേരി ബസ് സ്റ്റാന്‍ഡിന് സമീപം വെച്ച് നസീറിനെ മാരകമായി വെട്ടി പരിക്കേല്‍പിക്കുകയായിരുന്നു. കൈയിലും തലയ്ക്കും ഗുരുതരമായി വെട്ടേറ്റ നസീറിനെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മുന്‍ സി.പി.എം പ്രവര്‍ത്തകനായിരുന്ന നസീറിന് നേരെ മുമ്പും നിരവധി തവണ ആക്രമണങ്ങളുണ്ടായിട്ടുണ്ട്.
Post a Comment
താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു