പരോളിലിറങ്ങി തട്ടിക്കൊണ്ടു പോകൽ; കൊടി സുനിക്ക്‌ കോടതി ജാമ്യം നിഷേധിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: പരോളിലിറങ്ങി യുവാവിനെ തട്ടിക്കൊണ്ടു പോയ കേസിൽ പ്രതിയായ കൊടി സുനിക്ക് തലശ്ശേരി ജില്ലാ സെഷൻസ് കോടതി ജാമ്യം നിഷേധിച്ചു. ടി.പി.ചന്ദ്രശേഖരൻ വധക്കേസിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയവെ പരോളിലിറങ്ങിയ സുനി കൂത്തുപറമ്പ് കൈതേരിയിലെ യുവാവിനെ തട്ടിക്കൊണ്ടുപോയി വയനാട്ടിലെ റിസോർട്ടിൽ എത്തിച്ച് ഭീഷണിപ്പെടുത്തി പണവും ഫോണും അപഹരിച്ചുവെന്ന കേസിൽ അറസ്റ്റിലായി റിമാൻറിലുമായിരുന്നു.. ഈ കേസിലാണ് ജാമ്യം തേടി കോടതിയെ സമീപിച്ചിരുന്നത്. പോലീസ് നൽകിയ റിമാന്റ് റിപ്പോർട്ടിൽ പ്രതിയെ റിമാൻറ് ചെയ്ത ദിവസം രേഖപ്പെടുത്താത്തതിനെ തുടർന്ന് ദിവസം രേഖപ്പെടുത്തി വീണ്ടും റിപ്പോർട്ട് നൽകാൻ ജാമ്യഹരജി പരി ഗണിക്കവേ കോടതി ഉത്തരവിട്ടിരുന്നു. തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റ് ചെയ്യപ്പെട്ട് 90 ദിവസം കഴിഞ്ഞിട്ടും കൂത്തുപറമ്പ് പോലിസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കാത്ത വിവരം സുനിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജാമ്യ ഹരജി പരിഗണിക്കവേ സെഷൻസ് കോടതിയുടെ ശ്രദ്ധയിൽ പെടുത്തിയിരുന്നു. എങ്കിലും ജാമ്യം അനുവദിക്കപ്പെട്ടില്ല. ഗൾഫിൽ നിന്നുള്ള സ്വർണ്ണ ഇടപാടിന്റെ പേരിലായിരുന്നു തട്ടിക്കൊണ്ടു പോകൽ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha