കണ്ണൂരിൽ ഇടതുകോട്ടകൾ തകർന്നു :ചരിത്ര വിജയം നേടി സുധാകരൻ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കോഴിക്കോട്: യു ഡി എഫിന് അനുകൂലമായ രാഷ്ട്രീയ സുനാമിയില്‍ ഏത് തരംഗത്തിലും അടിപതറാത്ത കണ്ണൂരിലെ ഇടത് കോട്ടകളില്‍ വിള്ളല്‍. പ്രതികൂല സാഹചര്യം എന്തുണ്ടായാലും സി പി എം നേതാക്കള്‍ പതിനായിരക്കണക്കിന് വോട്ടുകള്‍ക്ക് ജയിച്ച് കയറുന്ന കണ്ണൂരിലെ മണ്ഡലങ്ങളില്‍ യു ഡി എഫ് നടത്തിയ തേരോട്ടം സി പി എമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്. നിരവധി പാര്‍ട്ടി ഗ്രാമങ്ങളുള്ള, തദ്ദേശ തിരഞ്ഞെടുപ്പില്‍ പലപ്പോഴും എതിരാളികള്‍ മത്സരിക്കാന്‍ പോലും തയ്യാറാകാത്ത പ്രദേശങ്ങള്‍ അടങ്ങിയ അസംബ്ലി മണ്ഡലങ്ങളില്‍ വരെ യു ഡി എഫ് വോട്ടുകളില്‍ വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. ഇത് കേരള രാഷ്ട്രീയത്തില്‍ വലയി ചര്‍ച്ചയാകുമെന്ന് ഉറപ്പാണ്.

തളിപ്പറമ്പ്, മട്ടന്നൂര്‍, ധര്‍മടം, കല്ല്യാശ്ശേരി, തലശ്ശേരി, പയ്യന്നൂര്‍ എന്നിവിടങ്ങളിലെല്ലാം യു ഡി എഫിന് പതിനായിരിക്കണക്കിന് വോട്ടുകളുടെ വര്‍ധനവാണുണ്ടായത്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കണക്ക് പ്രകാരം 103176 വോട്ടിന്റെ ലീഡാണ് ജില്ലയില്‍ എല്‍ ഡി എഫിനുള്ളത്. എന്നാല്‍ കണ്ണൂരിലെ ഏഴ് അസംബ്ലി മണ്ഡലങ്ങളില്‍ നിന്ന് മാത്രം സുധാകരന്‍ നേടിയത് 98364 വോട്ടിന്റെ ലീഡാണ്. വടകര പാര്‍ലിമെന്റ് മണ്ഡലത്തില്‍പ്പെട്ട കണ്ണൂരിലെ മണ്ഡലങ്ങളിലും കാസര്‍കോട് പാര്‍ലിമെന്റ് മണ്ഡലത്തില്‍പ്പെട്ട കണ്ണൂരിലെ മണ്ഡലങ്ങളിലും സ്ഥിതി മറിച്ചല്ല. ജില്ലയുടെ മലയോര മേഖലകളിലും കണ്ണൂര്‍ നഗരത്തിലും യു ഡി എഫ് യു ഡി എഫ് വോട്ടുകള്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ തളിപ്പറമ്പ് മണ്ഡലത്തില്‍ 40617 വോട്ടിന്റെ ഭൂരിഭക്ഷമാണ് എല്‍ ഡി എഫിനുള്ളത്. എന്നാല്‍ ഇത്തവണ സുധാകരന്‍ 3000ത്തിന് മുകളില്‍ വോട്ടിന് ഇവിടെ ലീഡ് ചെയ്യുകയാണ്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ നേടിയതിനേക്കാള്‍ 15000ത്തോളം വോട്ടിന്റെ കുറവാണ് ശ്രീമതിക്ക് ഇത്തവണ തളിപ്പറമ്പില്‍ ഉണ്ടായിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ 36905 വോട്ടിന് ജയിച്ച ധര്‍മടത്ത് കെ സുധാകരന്‍ പിന്നിലുള്ളത് കേവലം 3000ത്തോളം വോട്ടുകള്‍ക്കാണ്. ശ്രീമതി ടീച്ചര്‍ 16000ത്തിന് മുകളില്‍ വോട്ടി്‌ന് കഴിഞ്ഞ തവണ ഇവിടെ ലീഡ് ചെയ്തിരുന്നു.

ഇ പി ജയരാജന്റെ മട്ടന്നൂരില്‍ ഏഴായിരത്തോളം വോട്ടിന് മാത്രമാണ് സുധാകരന്‍ പിന്നിലുള്ളത്. ഇ പിയുടെ ഭൂരിഭക്ഷം 40000ത്തിന് മുകളിലായിരുന്നു. കഴിഞ്ഞ തവണ ശ്രീമതി ടീച്ചര്‍ക്ക് മട്ടന്നൂരില്‍ 21000ത്തോളം വോട്ടിന്റെ ലീഡാണ് ഉള്ളത്.

യു ഡി എഫ് മണ്ഡലമായ കണ്ണൂരില്‍ 70084 വോട്ട് ഇത്തവണ സുധാകരന് ലഭിച്ചപ്പോള്‍ ശ്രീമതി ടീച്ചര്‍ക്ക് 47066 വോട്ട് മാത്രമാണ് ലഭിച്ചത്. ഇരിക്കൂറും, പേരാവൂരിലുമെല്ലാം 25000ത്തിന് മുകലില്‍ വോട്ടിന്റെ ലീഡ് സുധാകരനുണ്ട്. അഴീക്കോടും പതിനായിരത്തിന് അടുത്ത് ഭൂരിഭക്ഷം ലഭിച്ചിട്ടുണ്ട്.

വടകര പാര്‍ലിമെന്റ് മണ്ഡലത്തിലെ തലശ്ശേരിയില്‍ കേവലം ആറായിരത്തോളം വോട്ടിന്റെ ലീഡ് മാത്രമാണ് പി ജയരാജനുള്ളത്. എ എന്‍ ഷംസീര്‍ എം ല്‍െ എക്ക് 30000ത്തിന് മുകളില്‍ വോട്ടിന്റെ ലീഡാണുള്ളത്. കഴിഞ്ഞ പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ ഷംസീര്‍ 25000ത്തിന് മുകളില്‍ വോട്ടിന്റെ ലീഡ് ഇവിടെ നേടിയിരുന്നു. പി ജയരാജന്റെ നാടായ കൂത്ത്പറമ്പില്‍ യു ഡി എഫ് നാലായിരത്തോളം വോട്ടുകളുടെ ലീഡ് നേടിയതും ഇടതിനെ ഞെട്ടിച്ചിരിക്കുകയാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha