കണ്ണൂർ ഗവ.മെഡിക്കൽ കോളെജിൽ ജലക്ഷാമം രൂക്ഷം;ഹോസ്റ്റലുകൾ അടച്ചു.
കണ്ണൂരാൻ വാർത്ത

പരിയാരം: കുടിവെള്ള ക്ഷാമം രൂക്ഷമായി പരിയാരം കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജിലെ ഹോസ്റ്റലുകള്‍ അടച്ചു. പരീക്ഷകള്‍ നടക്കുന്നവരുടെ ഹോസ്റ്റലുകളൊഴികെ മറ്റെല്ലാം അടച്ചിരിക്കയാണ്. മെഡിക്കല്‍ കോളജിലേക്ക് വെള്ളമെത്തിക്കുന്ന വണ്ണാത്തിപ്പുഴയില്‍ ഉപ്പുവെള്ളം കയറുന്നതും മെഡിക്കല്‍ കോളജിലേക്കുള്ള ശുദ്ധജല വിതരണത്തെ ബാധിച്ചിട്ടുണ്ട്. ഇത് ഡയാലിസിസ് ഉള്‍പ്പെടെയുള്ളവയെ ബാധിച്ചേക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വണ്ണാത്തിപ്പുഴയിലേക്ക് ഉപ്പുവെള്ളം കയറുന്നത് തടയാനായി നിര്‍മ്മിച്ച കാനായി മീങ്കുഴി അണക്കെട്ടിന്റെ കാലപ്പഴക്കവും കിഴക്കുഭാഗത്ത് വെള്ളം കുറഞ്ഞതുമാണ് ഉപ്പുവെള്ളം കയറാന്‍ കാരണം. അടുത്ത ദിവസം തന്നെ മെഡിക്കല്‍ കോളജിലേക്കുള്ള വെള്ളത്തില്‍ ഉപ്പുവെള്ളം കലരാനിടയുണ്ടെന്നാണ് സൂചന. ഇപ്പോള്‍തന്നെ അണക്കെട്ടിന് സമീപത്തെ മിക്ക വീട്ടുകിണറ്റുകളിലും ഉപ്പുവെള്ളം എത്തിക്കഴിഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത