കണ്ണൂർ ജില്ലാ ആശുപത്രിയിൽ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി' ജില്ലാ ആശുപത്രിക്ക് ഇത് അഭിമാന നിമിഷം
കണ്ണൂരാൻ വാർത്ത


കണ്ണൂർ ജില്ലാ ആശുപത്രിയും നേട്ടങ്ങളുടെ നെറുകയിലേക്ക്


വാതസംബന്ധമായ അസുഖം ബാധിച്ച് കാലിന്റെ മുട്ടിന് തേയ്മാനം വന്ന 35 വയസ്സ് മാത്രം പ്രായമുള്ള യുവതിയുടെ മുട്ട് മാറ്റിവെക്കൽ ശസ്ത്രക്രിയ കണ്ണൂർ ജില്ലാ ആശുപത്രിയിൽ വിജയകരമായി നടത്തി ചെറുപ്പക്കാരായവർക്ക് കാൽമുട്ട് തെയ്മാനം സാധാരണയായി കണ്ടുവരുന്ന അസുഖമല്ല


 അതുകൊണ്ട് തന്നെ ഈ ശസ്ത്രക്രിയ നടത്തിയതിന് ശേഷം കാൽമുട്ടിനുള്ളിൽ വെക്കുന്ന ഉപകരണം തേയ്മാനം വരാത്തതായിരിക്കുകയും വേണം എന്ന വെല്ലുവിളി കൂടി ഡോക്ടർമാർ അഭിമുഖീകരിച്ചിരുന്നു


 ചെറുപ്പക്കാരി ആയത് കൊണ്ട് തെയ്മാനം കൂടാൻ സാധ്യത കൂടുതൽ ആയത് കൊണ്ട് ടൈറ്റാനിയം കൊണ്ട് നിർമ്മിച്ച (Tinbn) ഉപകരണമാണ് യുവതിയുടെ കാൽമുട്ടിനുള്ളിൽ ഘടിപ്പിച്ചത് രോഗി കണ്ണൂർ ജില്ലാ ആശുപത്രിയിൽ സുഖം പ്രാപിച്ചു വരുന്നു


 കണ്ണൂർ ജില്ലാ ആശുപത്രിയിലെ അസ്ഥിരോഗ വിദഗ്ദ്ധനായ ഡോക്ടർ ദീപക് അശോകിന്റെ നേതൃത്വത്തിൽ ഡോക്ടർ രാജീവ് രാഘവൻ ഡോക്ടർ കീർത്തി എന്നിവരടങ്ങിയ വിദഗ്ദ്ധ സംഘമാണ് പ്രസ്തുത ഓപ്പറേഷൻ നടത്തിയത്


 ഓപ്പറേഷൻ തീയേറ്ററിലെ നഴ്സ് മാർ ഉൾപ്പെടെയുള്ള മറ്റ് ജീവനക്കാരും ഡോക്ടർമാരുടെ സംഘത്തെ സഹായിക്കാൻ കൂടെ ഉണ്ടായിരുന്നു 


@sajeevan malur

#KannurGOvtHospital

കണ്ണൂരാൻ വാർത്ത

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത