സി.ഒ.ടി നസീറിനെ വെട്ടിയ സംഭവത്തിൽ ഒരാൾ കസ്റ്റഡിയിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


വടകര പാർലിമെന്ററി സ്വതന്ത്ര സ്ഥാനാർത്ഥി സി.ഒ.ടി നസീറിനെ വെട്ടി പരുക്കേല്പിച്ച സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലിസ് കസ്റ്റഡിയിലെടുത്തു കൊളശേരി കളരിമുക്ക് സ്വദേശിയായ യുവാവിനെയാണ് തലശേരി സി.ഐ വി.കെ.വിശ്വംഭരനും സംഘവും തിരുവില്ല മലയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ കൂടെ അക്രമത്തിൽ പങ്കാളികളായ മറ്റ് രണ്ട് പേരെ കുറിച്ചും പോലിസിന് വിവരം ലഭിച്ചിട്ടുണ്ട് 18 ന് രാത്രി ഏഴരയ്ക്ക് കായ്യത്ത് റോഡിൽ വെച്ചാണ് നസീർ അക്രമിക്കപ്പെട്ടത്.ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ അശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് നസീർ സംഭവം നടന്നതിന് മുമ്പും ശേഷവുമുള്ള സിസി ടി.വി ക്യാമറ ദൃശ്യങ്ങൾ പരിശോധിച്ചാണ് പോലിസ് അന്വേഷണം ചിലരിലേക്ക് കേന്ദ്രികരിച്ചത്. കണ്ടാലറിയുന്ന മൂന്ന് പേരാണ് അക്രമിച്ചതെന്ന് മൊഴി നസീർ പോലിസിന് മൊഴി നൽകിയിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha