യു.എ.ഇ-യിൽ നോർക്ക-റൂട്ട്‌സ് മുഖേന ഇ.ഇ.ജി ടെക്‌നീഷ്യൻ നിയമനം.
കണ്ണൂരാൻ വാർത്ത


യു.എ.ഇ-യിലെ പ്രശസ്തമായ എമിറേറ്റ്‌സ് സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലിലേക്ക് നോർക്ക റൂട്ട്‌സ് എക്‌സ്പ്രസ് റിക്രൂട്ട്‌മെന്റ്  മുഖേന ഇ.ഇ.ജി/ന്യൂറോഫിസിയോളജി ടെക്‌നീഷ്യൻമാർക്ക് ഉടൻ നിയമനം നൽകുന്നു. 2 വർഷത്തെ പ്രവൃത്തി പരിചയവും, ഇ.ഇ.ജി/ന്യൂറോഫിസിയോളജിയിൽ  ബിരുദം/ 2 വർഷ ഡിപ്‌ളോമയുള്ള 25നും 30നും മധ്യേ പ്രായമുള്ള ഇ.ഇ.ജി/ന്യൂറോഫിസിയോളജി ടെക്‌നീഷ്യൻമാർക്കാണ് നിയമനം. ശമ്പളം 7000 യു.എ.ഇ ദിർഹം (ഏകദേശം.1,33,818 രൂപ). തെരഞ്ഞെടുക്കപ്പെടുന്നവർക്ക് വിസ, വിമാന ടിക്കറ്റ് , താമസം, എന്നിവ സൗജന്യമാണ് . യോഗ്യരായവരെ സ്‌കൈപ്പ്  അഭിമുഖം വഴി തെരഞ്ഞടുക്കും. താത്പര്യമുള്ളവർ നിശ്ചിത  മാതൃകയിലുള്ള ബയോഡേറ്റ  rmt4.norka@kerala.gov.in  എന്ന ഇ-മെയിലേക്ക് മെയ് 27 ന്  മുമ്പ് അയക്കണം. കൂടുതൽ വിവരങ്ങൾ www.norkaroots.org,  1800-425-3939 (ടോൾ ഫ്രീ നമ്പർ)-ൽ ലഭിക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത