കുടിവെള്ള ക്ഷാമത്തിന് ആശ്വാസമായി മട്ടന്നൂർ ഏരിയ റിലീഫ് കമ്മിറ്റിയുടെ കുടിവെള്ള വിതരണം
കണ്ണൂരാൻ വാർത്ത

കുടിവെള്ള ക്ഷാമത്തിന് ആശ്വാസമായി മട്ടന്നൂർ ഏരിയ റിലീഫ് കമ്മിറ്റിയുടെ കുടിവെള്ള വിതരണം


മട്ടന്നൂർ: വേനൽ ചൂടിൽ  ആശ്വാസമായി മട്ടന്നൂർ ഏരിയ റിലീഫ് കമ്മിറ്റി ഖത്തറിന്റെ കുടിവെള്ള വിതരണം ജനശ്രദ്ധ പിടിച്ചു പറ്റുന്നു

മട്ടന്നൂർ മുനിസിപ്പാലിറ്റിയിലെ മട്ടന്നൂർ, എളമ്പാറ, ശിവപുരം, വാവോട്ട്പ്പാറ, നടുവനാട് ഉരുവച്ചാൽ ,മണക്കായി മേഖലകളിലാണ് റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കുടിവെള്ള വിതരണം നടത്തുന്നത്.  


കുടിവെള്ള വിതരണം ഒരു മാസത്തോളം മുടങ്ങാതെ നൽകി എന്നത് മാത്രമല്ല എല്ലാ കുടുംബങ്ങൾക്കും യഥേഷ്ടം കുടിവെള്ളം ലഭ്യമാക്കുന്നു എന്ന പ്രത്യേകത കൂടിയുണ്ട്  ഈ കാരുണ്യ പ്രവർത്തനത്തിന് 

ഒരു ദിവസം അഞ്ചോ അതിൽ കൂടുതലോ സർവീസ് ആണ് ഈ മേഖലയിൽ റിലീഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്നത്


കനത്ത വേനലിൽ ജലക്ഷാമം രൂക്ഷമായിരിക്കെ എല്ലാ കുടുംബങ്ങൾക്കും ഈ കുടിവെള്ള വിതരണം ഏറെ സഹായകരമാവുകയാണ് ഇപ്പോൾ.


റിപ്പോർട്ടർ

കണ്ണൂരാൻ വാർത്ത

മട്ടന്നൂർ ബ്യൂറോ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത