സി ഒ ടി നസീർ വധശ്രമം :പ്രതി ക്രൂരമർദ്ദനത്തിന് ഇരയായതായി റിപ്പോർട്ട്:നട്ടെല്ല് പൊട്ടിയ പ്രതി മെഡിക്കൽ കോളേജിൽ ചികിത്സയിൽ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തലശ്ശേരി: വധശ്രമക്കേസ് പ്രതി പോലീസ് സ്റ്റേഷനിൽ മൂന്നാം മുറയ് കിരയായതിനെ തുടർന്ന് നട്ടെല്ലിന് പൊട്ടലോടെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലായതായി വാർത്ത. സി.പി.എമ്മുമായി ഇടഞ്ഞ് വടകരയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്ന തലശ്ശേരിയിലെ സി.ഒ.ടി.നസീറിനെ വധിക്കാൻ ശ്രമിച്ചുവെന്ന കേസിൽ അറസ്റ്റിലായി റിമാൻറിലുമുള്ള പൊന്യം പുല്ലോടിയിലെ ചേരി പുതിയ വീട്ടിൽ അശ്വന്തിനെ യാണ് (20 ) ദേഹാസ്വാത്ഥ്യം അസഹ്യമായതിനെ തുടർന്ന് ജയിലധികൃതർ ഇടപെട്ട് വിദഗ്ദ ചികിത്സക്കായി മെഡിക്കൽ കോളേജിലെ തടവുകാരുടെ സെല്ലിലേക്ക് മാറ്റിയത്.- നേരത്തെ തലശ്ശേരി ജനറൽ ആശുപത്രിയിലും പരിശോധിപ്പിച്ചിരുന്നു.   ഇടത് സർക്കാർ കർശനമായി വിലക്കിയ മൂന്നാം മുറ തലശ്ശേരി പോലീസ് സ്റ്റേഷനിൽ പ്രയോഗിച്ചത് എസ്.ഐയും നാല് പോലീസുകാരു മാണത്രെ. ഇവർക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് അശ്വന്തിന്റെ കുടു:ബവും നാട്ടുകാരും ആലോചന തുടങ്ങിയതായി വിവരമുണ്ട്.നസീർ സഞ്ചരിച്ച സ്കൂട്ടർ, മോട്ടോർ സൈക്കിൾ കൊണ്ട് ഇടിച്ചു വീഴ്ത്തുന്നതിനിടയിൽ അശ്വന്ത് റോഡിലേക്ക് മറിഞ്ഞു വീണിരുന്നുവെന്നും ഇതിനിടയിലായിരിക്കാം നടുവിന് പരിക്കേറ്റതെന്നും പോലീസ് പറയുന്നു .എന്നാൽ പോലീസ് മുൻകൂർ ജാമ്യത്തിന് ശ്രമിക്കുന്നതാണ് ഇതെന്ന് കുടുംബം ആരോപിക്കുന്നു. പ്രശ്നത്തിൽ സി.പി.ഐ.എമ്മും പ്രതിഷേധത്തിലാണ്.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha