പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച പിതാവിന് മരണം വരെ തടവ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കാസര്‍കോട്: പ്രായപൂര്‍ത്തിയാകാത്ത മകളെ വര്‍ഷങ്ങളോളം പീഡിപ്പിച്ച പിതാവിന് മരണം വരെ തടവ് ശിക്ഷ വിധിച്ചു. കാസര്‍കോട് ടൗണ്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ 47കാരനെയാണ് ജില്ലാ അഡീ. സെഷന്‍സ് കോടതി (ഒന്ന്) മരണം വരെ തടവിനും 25,000 രൂപ പിഴയടക്കാനും ശിക്ഷിച്ചത്. 2017 ഡിസംബര്‍ 27നാണ് പോലീസില്‍ പീഡന പരാതി ലഭിച്ചത്. തുടര്‍ന്ന് അന്വേഷണം നടത്തി പ്രതിക്കെതിരെ പോലീസ് കേസെടുത്ത് സി ഐ അബ്ദുര്‍ റഹീം ആണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. ഒമ്പത് വയസുമുതല്‍ 16 വയസുവരെ മകളെ പിതാവ് പീഡിപ്പിച്ചുവെന്നാണ് കേസ്. ഇക്കാര്യം പെണ്‍കുട്ടി മാതാവിനെ അറിയിച്ചിരുന്നുവെങ്കിലും പീഡനം തടയാന്‍ ഒരുശ്രമവും നടത്തിയിരുന്നില്ല. തുടര്‍ന്ന് മാതാവിനെയും പോലീസ് പ്രതി ചേര്‍ത്തിരുന്നുവെങ്കിലും മാതാവിനെ കോടതി വെറുതെവിട്ടു. പെണ്‍കുട്ടി സ്‌കൂള്‍ അധികൃതരെ പീഡന വിവരം അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനിനെ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരാതി പോലീസിലെത്തിയത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മണ്ണായ ഹാജരായി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha