ഒരുലക്ഷം നൽകാതെ ടിസി നൽകില്ല; സർക്കാർ ഉത്തരവ‌് അംഗീകരിക്കില്ലെന്ന‌് സ‌്കൂൾ മാനേജർ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മലപ്പുറം : എടക്കര എസ്എസ്എൽസി പഠനം പൂർത്തിയാക്കിയവർക്ക‌് ഒരുലക്ഷം രൂപ നൽകാതെ ടിസി നൽകാനാവില്ലെന്ന നിലപാടിലുറച്ച‌് സ‌്കൂൾ മാനേജർ. വിദ്യാർഥികൾക്ക് 24 മണിക്കൂറിനകം ടിസി നൽകണമെന്ന സർക്കാർ ഉത്തരവ‌് അംഗീകരിക്കില്ലെന്ന നിലപാടിലാണ‌് പാലുണ്ട ഗുഡ് ഷെപ്പേർഡ് ഇംഗ്ലീഷ് സ്കൂൾ മാനേജർ ജോർജ് ഫിലിപ്പ‌്. വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി പി എസ് കൃഷ്ണകുമാർ പുറപ്പെടുവിച്ച ഉത്തരവിന്റെ കോപ്പിയുമായി സ‌്കൂളിലെത്തിയ രക്ഷിതാക്കളോട‌് വളരെ മോശമായാണ‌് സ‌്കൂൾ അധികൃതർ ബുധനാഴ്ചയും പെരുമാറിയത‌്.
ടിസി നൽകാൻ ഒരുലക്ഷം രൂപ നൽകണമെന്ന മാനേജരുടെ നിലപാട‌് തള്ളിയാണ‌്  വിദ്യാഭ്യാസ അഡീഷണൽ സെക്രട്ടറി  ടിസി നൽകാൻ ഉത്തരവിറക്കിയത‌്. എന്നാൽ,  ഉത്തരവിൽ ഓഫീസ് സീലില്ലെന്ന‌് പറഞ്ഞ‌്  പ്രിൻസിപ്പൽ രക്ഷിതാക്കളെ മടക്കി.  വിവരമറിഞ്ഞ് നാട്ടുകാർ സ്കൂളിലേക്ക് തള്ളിക്കയറിയതോടെ  ടിസിക്ക‌് പുതിയ അപേക്ഷ നൽകാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടു. അപേക്ഷയുടെ കൈപ്പറ്റ് രസീതിൽ സ്കൂൾ പ്രോസ്പെക്ടസിൽ പറഞ്ഞ പ്രകാരം പ്ലസ‌്ടു കോഴ്സിന്റെകൂടി ഫീസ് ഈടാക്കാൻ നിയമനടപടികൾ സ്വീകരിക്കുമെന്ന‌് എഴുതിച്ചേർത്തിരുന്നു. ഇതോടെ  രക്ഷിതാക്കള്‍ കടുത്ത ആശങ്കയിലായി. ചില രക്ഷിതാക്കൾ സ്കൂൾ കോമ്പൗണ്ടിൽ തളർന്നിരുന്നു. ഇതിനിടെ  വിവിധ ക്ലാസുകളിലെ കുട്ടികളെ ഉടൻ പിൻവലിക്കുമെന്ന മുന്നറിയിപ്പുമായി രക്ഷിതാക്കളും രംഗത്തെത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha