ജോലിക്കിടെ വൈദ്യൂതി ആഘാതമേറ്റ് കെ.എസ്.ഇ.ബി അപ്രന്റീസ് തൊഴിലാളി മരിച്ചു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: ലൈൻ അറ്റകുറ്റപ്പണിക്കിടെ കെ.എസ്.ഇ.ബി യിലെ അപ്രന്റീസ് തൊഴിലാളി മരിച്ചു. പൊന്ന്യം പുല്യോടിയിലെ കരയൻ കൊട്ടാരത്തിൽ ഓട്ടോ ഡ്രൈവറായ എം.പി മോഹനൻ- മിനി ദമ്പതികളുടെ മകൻ അക്ഷയ് (21) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം 4.30 ഓടെ കൊളശ്ശേരി മഠത്തും ഭാഗത്ത് 110 കെ.വി ലൈനിൽ അറ്റകുറ്റപ്പണിക്കിടെയായിരുന്നു അപകടം. ഉടൻതലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കണ്ണൂർ ഗവ.ഐ ടി ഐ യിൽ പഠനം പൂർത്തിയാക്കി നാല് മാസം മുമ്പാണ് അപ്രന്റീസായി ജോലിക്ക് കയറിയത്.അമിഷ ഏക സഹോദരിയാണ്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha