വടകരയിലെ വൻ മതിൽ താണ്ടി മുരളീധരൻ
കണ്ണൂരാൻ വാർത്ത


കോഴിക്കോ’ട്: സംസ്ഥാനത്ത് ഏറ്റവും ശ്രദ്ധേയ പോരാട്ടം നടന്ന മണ്ഡലമായിരുന്നു വടകര. ഇഞ്ചോടിഞ്ച് പോരാട്ടം പ്രതീക്ഷിക്കപ്പെട്ട മണ്ഡലം. എന്നാല്‍ 90ശതമാനത്തോളം വോട്ടുകള്‍ എണ്ണികഴിഞ്ഞപ്പോള്‍ യു ഡി എഫ് സ്ഥാനാര്‍ഥി കെ മുരളീധരന്‍ ചരിത്ര വിജയത്തിലേക്ക് അടുക്കുകയാണ്. 66630 വോട്ടുകള്‍ക്കാണ് മുരളീധരന്‍ മുന്നിട്ട് നില്‍ക്കുന്നത്.
ആര് ജയിച്ചാലും അയ്യായിരം വോട്ടിന് ാഴെയെന്നായിരുന്നു പൊതുവെയുള്ള കണക്ക്കൂട്ടല്‍. എന്നാല്‍ യു ഡി എഫ് പോലും പ്രതീക്ഷിക്കാത്ത വിജയമാണ് യു ഡി എഫിന് ലഭിച്ചത്.
പി ജയരാജന് വന്‍ലീഡ് പ്രതീക്ഷിച്ചിരുന്ന കൂത്തുപറമ്പില്‍ മുരളീധരന്‍ 4000 വോട്ട് ലീഡ് നേടിയതോടെ എല്‍ ഡി എഫ് പ്രവര്‍ത്തകരുടെ എല്ലാ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.
തലശ്ശേരിയില്‍ നിന്നും സി പി എം തീക്ഷിച്ച ലീഡ് നേടാനായിട്ടില്ല. നിലവില്‍ ആറായിരം വോട്ടിന്റെ ലീഡ് മാത്രമാണ് പി ജയരാജന് തലശ്ശേരിയില്‍ നിന്ന് നേടാനായത്. കോഴിക്കോട് ജില്ലയിലെ എല്ലാ മണ്ഡലങ്ങളിലും മുരളീധരന്‍ വന്‍ ലീഡാണ് നേടിയത് 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത