റീ പോളിംഗ്; കൊളച്ചേരി അടക്കം കണ്ണൂരിൽ നാലോളം പഞ്ചായത്തുകളില്‍ ഡ്രൈഡേ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ജില്ലയില്‍ ആറ് പോളിംഗ് സ്‌റ്റേഷനുകളില്‍ നാളെ (മെയ് 19) റീപോളിംഗ് നടക്കുന്ന പശ്ചാത്തലത്തില്‍ കൊളച്ചേരി, വേങ്ങാട്, മാടായി, ചെറുതാഴം പഞ്ചായത്ത് പരിധിയില്‍ വെള്ളിയാഴ്ച (മെയ് 17) വൈകിട്ട് 6 മണി മുതല്‍ ഞായറാഴ്ച വൈകിട്ട് ആറ് മണിവരെ ജില്ലാ കലക്ടര്‍ ഡ്രൈഡേ പ്രഖ്യാപിച്ചു. ജനപ്രാതിനിധ്യ നിയമത്തിന്റെ 135 സി (1) വകുപ്പ് പ്രകാരവും അബ്കാരി നിയമത്തിലെ 54 വകുപ്പ് പ്രകാരവുമാണ് നടപടി. ഇതുപ്രകാരം ഈ പ്രദേശങ്ങളിലെ മദ്യശാലകള്‍, ഹോട്ടലുകള്‍, മറ്റ് വ്യാപാര സ്ഥാപനങ്ങള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ മദ്യമോ മറ്റ് ലഹരി പദാര്‍ഥങ്ങളോ വില്‍ക്കാനോ വിതരണം ചെയ്യാനോ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. സമാധാനപൂര്‍ണമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്തുന്നതിനായി ഈ കാലയളവില്‍ മദ്യം ശേഖരിച്ച് വയ്ക്കാനോ അനധികൃതമായി വില്‍പ്പന നടത്താനോ ഉള്ള ശ്രമങ്ങള്‍ കണ്ടെത്തി തടയാന്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറെ ജില്ലാ കലക്ടര്‍ ചുമതലപ്പെടുത്തി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha