പയ്യന്നൂരിൽ ഐസ്ക്രീം പാർലറിൽ മോഷണം.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


പയ്യന്നൂർ: പയ്യന്നൂർ പെരുമ്പയിൽ ദേശീയ പാതയ്ക്ക് സമീപത്തെ ഐസ് ക്രീം ഷോപ്പിലാണ്  മോഷണം നടന്നത്. ഇന്ന് പുലർച്ചെ 1.30 ഓടെ പെരുമ്പയിലെ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻറിന് മുൻവശത്തായുള്ള പലൂദ്ദ ഐസ് ക്രീം ഷോപ്പിലാണ് മോഷണം നടന്നത്.കടയിൽ സ്ഥാപിച്ചിരുന്ന സി.സി ക്യാമറയിൽ മോഷ്ടാവിന്റെ ദൃശ്യം പതിഞ്ഞിരുന്നു. നാൽപ്പതിനും നാൽപ്പത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള ഒരാൾ മുഖം മറച്ചെത്തി മോഷണം നടത്തുന്നത് ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. കടയുടെ വലത് വശത്തെ ചുമരിലെ അഞ്ചോളം ഇഷ്ടിക തകർത്താണ് മോഷ്ടാവ് അകത്ത് കടന്നത്. കണ്ണൂരിൽ നിന്നും ഡോഗ് സ്ക്വാഡും ഫിങ്കർ പ്രിൻറ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധന നടത്തി. നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നും മോഷ്ടാവിനെ  തിരിച്ചറിഞ്ഞതായി പയ്യന്നൂർ എസ്.എച്ച്.ഒ ആർ.ഹരിപ്രസാദ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha