ബദർദിന ചരിത്രവും ഏടുകളും

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

അവസാന പ്രവാചകനായി മുസ്ലിങ്ങൾ വിശ്വസിക്കുന്ന മുഹമ്മദ് നബിയും, നാമ മാത്രമായ അനുയായികളും തങ്ങളെ ആക്രമിക്കാൻ വന്ന ശത്രുക്കളെ ബദറിൽ വെച്ച് യുദ്ധം ചെയ്ത് പരാജയപ്പെടുത്തിയ ദിനമായ റമദാൻ 17 ആണ് ബദർ ദിനം എന്ന പേരിൽ അറിയപ്പെടുന്നത്. മദീനക്കടുത്ത ബദർ എന്ന സ്ഥലത്ത് വെച്ച് നടന്ന യുദ്ധമായതിനാലാണ് സായുധപോരാട്ടത്തിനു ഈ പേര് ലഭിക്കാനിടയായത്. മുഹമ്മദിന്റെ ജീവിത കാലത്തെ ആദ്യ പോരാട്ടമായിരുന്നതിനാലും, വിജയമായതിനാലും, മുസ്ലിം നൊയമ്പ് മാസമായ റമദാനിൽ അരങ്ങേറിയത് കൊണ്ടും മുസ്ലിം ചരിത്രത്തിൽ ഈ ദിനം ആലങ്കാരികമായി സ്ഥാനം പിടിച്ചിരിക്കുന്നു. ക്രിസ്തുവർഷം 624 മാർച്ച് 13 (ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്ച) അരങ്ങേറിയ ഈ പോരാട്ടത്തിൽ മരണപ്പെട്ടവരെയും പങ്കെടുത്തവരെയും അനുസ്മരിച്ചു യാഥാസ്ഥിതിക മുസ്ലിങ്ങൾ ഈ നാളിനെ സവിശേഷമായി ആചരിക്കാറുണ്ട്.


ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്ർ യുദ്ധം. പ്രവാചകൻ മുഹമ്മദ് നബി ( സ ) യുടെ നേതൃത്വത്തിൽ മദീനയിലെ മുസ്‌ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മിൽ ക്രിസ്തുവർഷം 624 മാർച്ച് 13-നാണ് (ഹിജറ രണ്ടാം വർഷത്തിലെ റംസാൻ 17 വെള്ളിയാഴ്ച്ചയായിരുന്നു.) ഈ യുദ്ധം നടന്നത്. ഇസ്‌ലാമികചരിത്രത്തിൽ നിർണ്ണായകമായ ഈ യുദ്ധത്തിന്റെ വിജയം ദൈവിക ഇടപെടൽ മൂലമാണെന്ന് ഇസ്‌ലാമികവിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് ശത്രു വിഭാഗവും കരുതുന്നു. ഖുർആനിൽ കൃത്യമായി പരാമർശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്. യുദ്ധത്തെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ യുദ്ധത്തിന് കുറച്ചുകാലത്തിനുശേഷം എഴുതപ്പെട്ട ഹദീസുകളിൽനിന്നും ഇസ്‌ലാമിക ചരിത്ര പണ്ഡിതൻ മാരുടെ ഗ്രന്ധങ്ങളിൽ നിന്നുമാണ് ലഭിച്ചിട്ടുള്ളത്.


യൂദ്ധം സംഭവിച്ച വർഷം ഹിജ്‌റവർഷം 2 റമളാൻ 17

മുസ്ലീങ്ങളുടെ എണ്ണം മുന്നൂറ്റിപ്പതിമൂന്ന്‌

രക്തസാക്ഷികളായവർ >> പതിനാല് പേർ

കാഫിരീങ്ങളുടെ എണ്ണം >>തൊള്ളായിരം

കാഫിരീങ്ങളുടെ നേതാവ് >> അബൂജഹൽ 

കാഫിരീങ്ങളിൽ നിന്ന്‌ കൊല്ലപ്പെട്ടത് >എഴുപത് പേർ

മുസ്ലീങ്ങളുടെ നേതാവ് >>മുഹമ്മദ് നബി


(

തയാറാക്കിയത് )

ഷമീർ ദാരിമി 

ചേപ്പറമ്പ

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha