ചെറുവാഞ്ചേരി പ്രദേശം കുടിവെള്ളക്ഷാമത്തിൽ :മറു സംവിധാനാമൊരുക്കാതെ അധികാരികൾ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

ചെറുവാഞ്ചേരി:കാലവർഷം വൈകിയതോടെ ചെറുവാഞ്ചേരി മേഖലയിൽ കുടിവെള്ളക്ഷാമം രൂക്ഷമായി. കഴിഞ്ഞവർഷങ്ങളിലും പ്രദേശത്ത് വരൾച്ച അനുഭവപ്പെട്ടിരുന്നെങ്കിലും കുടിവെള്ളക്ഷാമം ഇത്ര രൂക്ഷമാകുന്നത് ആദ്യമായിട്ടാണ്.

പ്രധാന ജലസ്രോതസ്സുകളായ കിണറുകളും പുഴകളും വറ്റിയതോടെ ജനങ്ങൾ ദുരിതത്തിലായി. സർക്കാരിന്റെ കുടിവെള്ളപദ്ധതിയുടെ ഭാഗമായി മുമ്പ് സ്ഥാപിച്ച പമ്പുഹൗസും കിണറും നോക്കുകുത്തികളായിട്ട് വർഷങ്ങളായി. ഒട്ടേറെത്തവണ മാധ്യമങ്ങളിൽ വാർത്തയാവുകയും അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തുകയുംചെയ്തിട്ടും ഒരു മാറ്റവുമില്ലെന്ന് നാട്ടുകാർ പരാതിപറയുന്നു.

കുടിവെള്ള പദ്ധതിക്കായി സ്ഥാപിച്ച പൈപ്പുകൾ മിക്കസ്ഥലത്തും ഉപയോഗശൂന്യമായിക്കിടക്കുകയാണ്. ചെറുവാഞ്ചേരിയിലോ പരിസരത്തോ പൊതുകിണറില്ലാത്തതിനാൽ മറുനാടൻ തൊഴിലാളികളും മറ്റുജില്ലകളിൽനിന്നുള്ള താമസക്കാരും ആശ്രയിച്ചിരുന്നത് പ്രധാനമായും പുഴകളെയായിരുന്നു. ഇവരും വരൾച്ചാഭീഷണി നേരിടുകയാണിപ്പോൾ. കിണറുകൾ വറ്റിയതോടെ ജനങ്ങൾ ദൂരസ്ഥലത്തുനിന്ന്‌ വെള്ളം ശേഖരിച്ച്‌ കൊണ്ടുവരികയാണിപ്പോൾ. വിവിധ സംഘടനകൾ ലോറികളിൽ വെള്ളം സംഭരിച്ച് വിതരണംചെയ്യുന്നതാണ് ജനങ്ങൾക്ക് ആകെയുള്ള ആശ്വാസം.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha