കഞ്ചാവ് ചന്ദനക്കാംപാറ സ്വദേശി പിടിയിൽ.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ശ്രീകണ്ഠപുരം ബസ്റ്റാന്റ് പരിസരത്ത് വച്ച് കണ്ണൂർ എക്സൈസ് എൻഫോഴ്സ്മെൻറ് & ആൻറി നാർകോട്ടിക്ക് സ്പെഷൽ സ്ക്വാഡ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ രാകേഷ്. ടി യുടെ നേതൃത്വത്തിൽ 1ലക്ഷത്തോളം രൂപ വിലവരുന്ന 1.700 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. ചന്ദനക്കാംപാറ ചതുരമ്പുഴയിൽ കട്ടത്തറ ശശിയുടെ മകൻ 36 കാരനായ കട്ടത്തറ സജിയെയാണ് 1.700 കിലോ കഞ്ചാവ് സഹിതം കസ്റ്റഡിയിലെടുത്തത്. അറസ്റ്റിൽ ആയ ആളെ കഴിഞ്ഞ ഒരു മാസത്തിലേറെയായി രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് വലയിലാക്കിയത്. പാർട്ടിയിൽ പ്രിവന്റീവ് ഓഫീസർ ഷിബു വി.കെ., സി.ഇ.ഒ മാരായ പുരുഷോത്തമൻ ചിറമ്മൽ,പങ്കജാക്ഷൻ സി. ശ്രീകുമാർ വി പി, ഉജേഷ് ടി.വി , രമിത്ത് കെ എന്നിവർ ചേർന്നാണ് സാഹസികമായി പ്രതിയെ കസ്റ്റഡിയിലാക്കിയത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha