ഇന്ന് മൂന്നു മണിക്ക് ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷാ ഫലം പ്രസിദ്ധീകരിക്കും.
കണ്ണൂരാൻ വാർത്ത


മാര്‍ച്ചില്‍ നടന്ന ഹയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി ഒന്നാം വര്‍ഷ പരീക്ഷകളുടെ ഫലം ഇന്ന് ഉച്ചകഴിഞ്ഞ് 3 ന് പ്രസിദ്ധീകരിക്കും. www.dhsekerala.gov.in, www.keralaresult.nic.in എന്ന വെബ്‌സൈറ്റു വഴി ഫലം ലഭ്യമാകും.അതേസമയം, പ്ലസ് വണ്‍ സീറ്റുകളുടെ എണ്ണം 20 ശതമാനം വര്‍ധിപ്പിക്കാന്‍ തീരുമാനമായിട്ടുണ്ട്. 1.25 ലക്ഷം വിദ്യാര്‍ത്ഥികള്‍ പ്രവേശനം നേടാനാകാതെ പുറത്ത് നില്‍ക്കേണ്ടി വരുമെന്ന സാഹചര്യത്തിലാണ് സീറ്റ് വര്‍ധിപ്പിക്കാന്‍ തീരുമാനമായത്. എങ്കിലും നല്ലൊരു ശതമാനം വിദ്യാര്‍ത്ഥികളും ഇനിയും മറ്റു കോഴ്‌സുകളെയോ പാരലല്‍ സംവിധാനങ്ങളെയോ ആശ്രയിക്കേണ്ടി വരും. കഴിഞ്ഞ വര്‍ഷവും 20 ശതമാനം വര്‍ധിപ്പിച്ചിരുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത