വീക്ഷണം ലേഖനത്തിനും വി എം സുധീരനുമെതിരേ രൂക്ഷവിമര്‍ശനവുമായി എ പി അബ്ദുല്ലക്കുട്ടി രംഗത്ത്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍: നരേന്ദ്രമോദിയെ ഗാന്ധിജിയോടുപമിച്ചതിനു പിന്നാലെ അബ്ദുള്ളക്കുട്ടിയെ വിമര്‍ശിച്ച മുഖപ്രസംഗം പ്രസിദ്ധീകരിച്ച വീക്ഷണം ലേഖനത്തിനും വി എം സുധീരനുമെതിരേ രൂക്ഷവിമര്‍ശനവുമായി എ പി അബ്ദുല്ലക്കുട്ടി രംഗത്ത്. ഇന്ദിരാഗാന്ധിയെ പെണ്‍ഹിറ്റ്‌ലറെന്നു വിളിച്ചവരാണ് തനിക്കെതിരേ മുഖപ്രസംഗമെഴുതിയതെന്നും വി എം സുധീരന്റെ ആദര്‍ശം വെറും കാപട്യമാണെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു. താന്‍ ആരുമായും ചര്‍ച്ച നടത്തിയിട്ടില്ല. തിരഞ്ഞെടുപ്പ് വിശകലനം നടത്തുന്ന പോസ്റ്റ് മാത്രമാണ് താന്‍ ഫേസ്ബുക്കില്‍ ഇട്ടത്. ബിജെപിയില്‍ പോവുന്നത് സ്വപ്‌നത്തില്‍ പോലും ചിന്തിച്ചിട്ടില്ല. തനിക്ക് ഫേസ്ബുക്ക് പോസ്റ്റുമായി ബന്ധപ്പെട്ട് വിശദീകരണ നോട്ടീസ് തരും എന്നാണ് മുല്ലപ്പള്ളി പറഞ്ഞത്. എന്നാല്‍ വീക്ഷണം പത്രം ഇന്ന് വിധി പ്രസ്താവം നടത്തിയിരിക്കുകയാണ്. തന്നോട് വിശദീകരണം ചോദിക്കാന്‍ പോലും ആരും തയ്യാറായില്ല. ഇന്ദിരാഗാന്ധിയെ പെണ്‍ഹിറ്റ്‌ലറെന്നു പറഞ്ഞ പാര്‍ട്ടി വിട്ട് അപ്പുറം പോയി അധികാരത്തിന്റെ അപ്പക്കഷങ്ങള്‍ നുണഞ്ഞവരാണ് ഇപ്പോള്‍ തനിക്കെതിരേ എഡിറ്റോറിയല്‍ എഴുതിയത്. ഇത് ജനാധിപത്യ മര്യാദയില്ലായ്മയാണ്. വി എം സുധീരന്‍ 10 വര്‍ഷമായി വ്യക്തിവിരോധം തീര്‍ക്കുകയാണ്. നാലുവരി പാത വികസനവുമായി ബന്ധപ്പെട്ടാണ് സുധീരനുമായി അഭിപ്രായ വ്യത്യാസമുണ്ടാവുന്നത്. സുധീരന് ഒരു ആദര്‍ശവുമില്ല. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ ഇല്ലാതാക്കിയ ആളാണ് സുധീരന്‍. രാവിലെ ഒരു ബക്കറ്റ് വെള്ളത്തില്‍ തലമുക്കി കറുപ്പിച്ച് ജൈവവളത്തെ കുറിച്ച് സംസാരിക്കുന്ന യാളാണ് സുധീരന്‍. ആ കാപട്യം ഈ നാട്ടിലെ ആളുകള്‍ക്ക് മനസ്സിലായിട്ടില്ലെന്ന് കരുതരുത്. തന്റെ പോസ്റ്റുകള്‍ വരികള്‍ക്കിടയില്‍ വായിക്കണം. തന്റെ പോസ്റ്റില്‍ മോദിയെക്കാളേറെ പുകഴ്ത്തിയത് ഗാന്ധിയെയാണ്. കേരളത്തിലെ കോണ്‍ഗ്രസിനെ തോല്‍പ്പിച്ചിട്ട് വി എം സുധീരനൊക്കെ കോണ്‍ഗ്രസില്‍ തുടരുന്നതിനാല്‍ താനും കോണ്‍ഗ്രസില്‍ തുടരും. പിണറായി വിജയന്റെ വികസനത്തെയും അഭിനന്ദിച്ചിട്ടുണ്ട്. വികസനത്തെ കുറിച്ചുള്ള കാഴ്ചപ്പാടാണ് താന്‍ അവതരിപ്പിച്ചത്. താന്‍ ഇപ്പോഴും കോണ്‍ഗ്രസുകാരന്‍ ആണോ എന്ന കാര്യം മുല്ലപ്പള്ളിയോട് പോയി ചോദിക്കണമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha