വി.മുരളിധരന്റെ മന്ത്രി സ്ഥാനം; ആനന്ദത്തിൽ തറവാട് വീട്.
കണ്ണൂരാൻ വാർത്ത

തലശ്ശേരി: കമ്യൂണിസ്റ്റ് ഗ്രാമത്തിൽ നിന്ന് ഒഴുക്കിനെതിരെ കൗമാരകാലത്തു തന്നെ നീന്തി ഒട്ടേറെ സഹനങ്ങൾക്കൊടുവിൽ തേടിയെത്തിയ കേന്ദ്ര മന്ത്രി പദം വി.മുരളീധരന് ലഭിച്ച അർഹതക്കുള്ള അംഗീകാരമാണെന്ന് സഹോദരി മോദിനി. എരഞ്ഞോളി വാടിയിൽ പീടികയിലെ മുരളീധരന്റെ ജൻമഗൃഹമായ മുരളീ നിവാസിൽ മിന്നി മറയുന്ന കേമറ ഫ്ലാഷുകൾക്കിടയിൽ മാധ്യമ പ്രവർത്തകരോട് സന്തോഷം പങ്കുവെക്കുകയായിരുന്നു സഹോദരിയും ഭർത്താവ് എസ്.എൻ.ബേബിയും. ഉച്ചയോടെയാണ് മുരളി മന്ത്രിയാകുന്ന വിവരം ദില്ലിയിൽ നിന്നും തന്റെ ഒരു സുഹൃത്ത് വിളിച്ചു പറഞ്ഞത്. കണ്ണൂർ ജില്ലക്ക് ലഭിച്ച വരദാനമാണ് ഈ സ്ഥാനലബ്ധിയെന്ന് ബേബി പറഞ്ഞു. ശബരിമല പ്രശ്നത്തോടനുബന്ധിച്ച് മുരളീ നിവാസിന് നേരെ ബോംബേറുണ്ടാവുകയും, വീടിന്റെ മുൻഭാഗത്ത് കേടുപാടുകൾ സംഭവിക്കുകയും ചെയ്തപ്പോൾ മുരളി നാട്ടിൽ വന്നിരുന്നു. അന്ന് ഞങ്ങളെയെല്ലാം ആശ്വസിപ്പിച്ചാണ് മടങ്ങിപ്പോയത്. സത്യപ്രതിജ്ഞാ ചടങ്ങ് കാണാൻ ടി.വി.ക്ക് മുന്നിലിരിക്കവെ മോദിനി പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത