അൽമഖർ ആത്മീയ സമ്മേളനം ഇന്ന്

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്:അൽമഖർ സുന്നിയുടെ നേതൃത്വത്തിൽ നാടുകാണി ദാറുൽ അമാനിൽ ആത്മീയ സമ്മേളനം വ്യാഴാഴ്ച നടക്കും. ജീവകാരുണ്യ പ്രവർത്തനരംഗത്ത് വലിയ നേട്ടം കൈവരിക്കുമ്പോൾ ആത്മീയമായി ബോധവത്കരണം നടത്തുന്നതിനു കൂടിയാണ് സംഗമം നടത്തുന്നതെന്ന് സംഘാടകർ പത്രസമ്മേളനത്തിൽ പറഞ്ഞു. രാവിലെ 10-ന് മഖാം സിയാറത്ത്. സ്വാഗതസംഘം ചെയർമാൻ പി.കെ.അലിക്കുഞ്ഞി ദാരിമി പതാക ഉയർത്തും. 11.30ന് ഖത്തമുൽ ഖുർആൻ. നാലിന് മഹ്‌ളറത്തുൽ ബദരിയ്യ, സമൂഹ നോമ്പുതുറ. മഗ്‌രിബ് നിസ്കാരത്തിനു ശേഷം ആത്മീയ സമ്മേളനം. കാന്തപുരം എ.പി.അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും. പത്രസമ്മേളനത്തിൽ കെ.പി.അബൂബക്കർ മൗലവി പട്ടുവം, പി.കെ.അലി കുഞ്ഞി ദാരിമി, അബ്ദുസമദ് അമാനി, മുഹമദ് കുഞ്ഞി അമാനി, കെ.പി.അബ്ദുൾ ജബ്ബാർ ഹാജി എന്നിവർ പങ്കെടുത്തു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha