സംസ്ഥാനത്തു ഇനി ഓപ്പറേഷൻ റെയിൻബോ

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

വിദ്യാര്‍ത്ഥികളുടെ യാത്രയ്ക്ക് തുണയാകാന്‍ പോലീസിന്റെ ഓപ്പറേഷന്‍ റെയിന്‍ബോ

Kottayam police,Operation rainbow

കോട്ടയം: പുതിയ അധ്യനവര്‍ഷത്തില്‍ വിദ്യാര്‍ത്ഥികളുടെ യാത്രകള്‍ കാര്യക്ഷമമാക്കുന്നതിനായി പുത്തന്‍ പദ്ധതിയുമായി കോട്ടയം ജില്ലാ പോലീസ്. ഓപ്പറേഷന്‍ റെയിന്‍ബോ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്.

പദ്ധതി രണ്ടുഘട്ടമായാണ് നടപ്പിലാക്കുന്നത്. ഒന്നാം ഘട്ടത്തില്‍ സ്‌കൂള്‍ വാഹനങ്ങളുടെ പ്രവര്‍ത്തനക്ഷമത, ഡ്രൈവര്‍മാരുടെ കാഴ്ചശക്തി, ക്രിമിനല്‍ പശ്ചാത്തലം തുടങ്ങിയ കാര്യങ്ങള്‍ പോലീസ് പരിശോധിക്കും. ഒപ്പം അധ്യാപകര്‍ക്കും സ്‌കൂള്‍ ബസ് ഡ്രൈവര്‍, പി.ടി.എ പ്രസിഡന്റ് അടക്കമുള്ളവര്‍ക്ക് ബോധവത്കരണവും നടക്കും.

വിദ്യാര്‍ത്ഥികള്‍ക്ക് യാത്രസൗകര്യം നിഷേധിക്കുന്ന സ്വകാര്യബസ്സുകള്‍ക്ക് എതിരെയുള്ള കര്‍ശന നടപടിയാണ് രണ്ടാം ഘട്ടത്തില്‍ നടക്കുക. കൂടാതെ രാവിലെ 8.30 മുതല്‍ 9.30 വരെയും വൈകുന്നേരം 3.30മുതല്‍ 4.30 വരെയും ടിപ്പര്‍ ലോറികളെ കര്‍ശനമായി നിയന്ത്രണമേര്‍പ്പെടുത്തും.

പദ്ധതിയുടെ ഉദ്ഘാടനത്തിന്റെ ഭാഗമായി 106 സ്‌കൂളുകളിലെ പ്രഥമാധ്യാപകര്‍ക്കും ഡ്രൈവര്‍മാര്‍ക്കും ബോധവത്കരണം നല്കി. മോട്ടോര്‍വാഹന വകുപ്പിന്റെയും വിവിധ വാഹന ഡീലര്‍മാരുടെയും സഹകരണത്തോടെ വാഹനങ്ങളുടെ ബ്രേക്ക്, ഇന്‍ഡിക്കേറ്റര്‍, വൈപ്പര്‍, ലൈറ്റ്, ടയര്‍ എന്നിവയുടെ പ്രവര്‍ത്തനക്ഷമത, വാഹന രേഖകളുടെ സാധുത, ഡ്രൈവര്‍മാര്‍ക്കുള്ള ബോധവത്കരണം എന്നിവ നടത്തി. 150-ഓളം ഡ്രൈവര്‍മാരുടെ നേത്രപരിശോധനയും പൂര്‍ത്തിയാക്കി.

സ്‌കൂള്‍ വാഹനങ്ങളില്‍ കൂടുതല്‍ കുട്ടികളെ കൊണ്ടുപോകുന്നത് കര്‍ശനമായി നിയന്ത്രിക്കും. മദ്യപിച്ച് വാഹനമോടിക്കുന്ന സ്‌കൂള്‍ ഡ്രൈവര്‍മാര്‍ക്കെതിരെ നടപടിയെടുക്കും. മോട്ടോര്‍വാഹന നിയമനടപടികള്‍ക്ക് പുറമെ ജുവനൈല്‍ ജസ്റ്റിസ് ആക്ട്പ്രകാരം ജാമ്യമില്ലാ വകുപ്പുകള്‍ കൂടി ചേര്‍ത്താവും നടപടി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha