പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷം : ഫ്രറ്റേണിറ്റി മൂവ്മെൻറ് പ്രക്ഷോഭത്തിലേക്ക്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂർ : എസ്എസ്എൽസി പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ 33908 വിദ്യാർത്ഥികളിൽ 27967 സീറ്റുകൾ മാത്രമേ നമ്മുടെ ജില്ലയിൽ നിലവിലുള്ളൂവെന്നത് നമ്മുടെ വിദ്യാഭ്യാസ വകുപ്പിന്റെ  അലംഭാവമായ സമീപനമാണെന്ന് ഫ്രറ്റേണിറ്റി മൂവ്മെൻറ്  കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവിച്ചു. പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും നല്ല മാർക്കോടെ വിജയിച്ച വിദ്യാർത്ഥികളിൽ 5941 വിദ്യാർത്ഥികൾ പഠിക്കാൻ എങ്ങോട്ട് പോകണമെന്ന്  സർക്കാർ അറിയിക്കണമെന്നും  കുട്ടികളുടെ പഠിക്കാനുള്ള അവകാശം നിഷേധിക്കുന്ന കേരള സർക്കാറിന്റെ നടപടി തീർത്തും വിദ്യാർത്ഥി വിരുദ്ധമാണെന്നും അധ്യക്ഷതവഹിച്ച് കൊണ്ട് ഫ്രറ്റേണിറ്റി മൂവ്മെൻറ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് ജവാദ് അമീർ ആരോപിച്ചു. സർക്കാർ എത്രയും പെട്ടെന്ന് ഇക്കാര്യത്തിൽ കൃത്യമായ നിലപാട് എടുക്കണമെന്നും അല്ലാത്തപക്ഷം വിദ്യാർത്ഥികളെ തെരുവിലിറക്കി ശക്തമായ പോരാട്ടങ്ങൾക്ക് ഫ്രറ്റേണിറ്റി മൂവ്മെൻറ് നേതൃത്വം കൊടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചില ജില്ലകളിൽ വിജയികളെക്കാൾ കൂടുതൽ സീറ്റ് നൽകിക്കൊണ്ട് സർക്കാർ  നിലപാടെടുക്കുമ്പോൾ മലബാറിലെ ജില്ലകളിൽ വിജയിച്ച വിദ്യാർത്ഥികളുടെ  അനുപാതികമായ സീറ്റ് വർദ്ധനവ് നടപ്പിലാക്കാതെ സർക്കാർ ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചിരിക്കുന്നത്.
അതിനാൽ സർക്കാർ എത്രയും പെട്ടെന്ന് തന്നെ ആനുബാധികമായ സീറ്റുകൾ വർധിപ്പിച്ചുകൊണ്ട്  വിദ്യാർത്ഥികളുടെ  പഠിക്കാനുള്ള അവകാശം  സംരക്ഷിക്കണമെന്നും  സെക്രട്ടറിയേറ്റ് പ്രസ്താവിച്ചു. ശബീർ എടക്കാട്, അഞ്ജു ആൻറണി, സഫൂറ നദീർ, ഡോ: മിസ്ഹബ്  ഇരിക്കൂർ, അർഷാദ് സി.കെ ഉളിയിൽ ,മുഹ്സിൻ ഇരിക്കൂർ, ശഹ്സാന സി.കെ, മശ്ഹൂദ് കെ.പി എന്നിവർ സംസാരിച്ചു....

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha