ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്.
കണ്ണൂരാൻ വാർത്ത

തളിപ്പറമ്പ്: ദേശീയപാതയിൽ കുപ്പത്ത് കെ എസ് ആർ ടി സി ടൗൺ ടു ടൗൺ ബസും സ്കൂട്ടറും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. തിരുവട്ടൂർ പുളിയൂൽ സ്വദേശി കീരന്റകത്ത് മുഹമ്മദ് (48) നാണ് പരിക്ക്. ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിനായിരുന്നു അപകടം. കണ്ണൂരിൽ നിന്നും കാസർകോടേക്ക്‌ പോകുന്ന കെ എൽ 15-6256 ബസും തളിപ്പറമ്പിൽ നിന്ന് വീട്ടു സാധനങ്ങൾ വാങ്ങി മകനോടൊപ്പം കെ എൽ 59 എഫ് 6256 മഹീന്ദ്രാ ഡ്യൂറോ സ്കൂട്ടറുമാണ് കൂട്ടിയിടിച്ചത്. ബസിന്റെ മുൻ ചക്രത്തിനിടയിൽ കുടുങ്ങിയ മുഹമ്മദിനെ നാട്ടുകാർ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ഒപ്പമുണ്ടായിരുന്ന മകൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. തലക്ക് ഗുരുതരമായി പരിക്കേറ്റ മുഹമ്മദിനെ കണ്ണൂർ ഗവ.മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. വിവരമറിഞ്ഞ് പരിയാരം എ എസ് ഐ സി.ജി.സാംസണിന്റെ നേതൃത്വത്തിലെത്തിയ പോലീസാണ് അപകടത്തേ തുടർന്ന് തടസപ്പെട്ട ഗതാഗതം പുന:സ്ഥാപിച്ചത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത