ഡാന്യൂബ് നദിയില്‍ ബോട്ടു മുങ്ങി ഏഴുപേര്‍ മരിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


ബുഡാപെസ്റ്റ്: ഹംഗറിയിലെ ഡാന്യൂബ് നദിയില്‍ ബോട്ടു മുങ്ങി ഏഴ് പേര്‍ മരിച്ചു. ദക്ഷിണ കൊറിയക്കാരായ വിനോദ സഞ്ചാരികളാണ് മരിച്ചത്. 21 പേരെ കാണാതായിട്ടുണ്ട്. ഹംഗേറിയന്‍ തലസ്ഥാനമായ ബുഡാപെസ്റ്റിലാണ് സംഭവം. വിനോദ സഞ്ചാരികള്‍ യാത്ര ചെയ്തിരുന്ന ബോട്ട് പ്രാദേശിക സമയം രാത്രി ഒമ്പതോടെ മറ്റൊരു ബോട്ടുമായി കൂട്ടിയിടിച്ചാണ് മുങ്ങിയത്.

30 വിനോദ സഞ്ചാരികളും മൂന്ന് ടൂര്‍ ഗൈഡുകളുമാണ് ബോട്ടിലുണ്ടായിരുന്നത്. ഇതില്‍ ഏഴു പേരെ രക്ഷപ്പെടുത്തി. കനത്ത മഴ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. ഏത് ബോട്ടാണ് അപകടം വരുത്തിയതെന്ന് വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha