പുകയില വിരുദ്ധ ദിനത്തിൽ കഞ്ചാവ് വേട്ട നടത്തിഎക്സൈസ് സംഘം :പിടിച്ചത് അഞ്ച് കിലോ കഞ്ചാവ്
കണ്ണൂരാൻ വാർത്ത


തലശ്ശേരി :ലോക പുകയില വിരുദ്ധ ദിനമായ ഇന്ന് കൂട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ വന്‍ കഞ്ചാവ് വേട്ട. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി.പ്രേമരാജന്റെ നേതൃത്വത്തില്‍ വാഹന പരിശോധന നടത്തവേ വീരാജ് പേട്ട ഭാഗത്ത് നിന്നും വരികയായിരുന്ന കെ.എസ്.ആര്‍.ടി.സി ബസ്സിലെ യാത്രക്കാരനില്‍ നിന്നും 5 കി.ഗ്രാം കഞ്ചാവുമായി യുവാവിനെ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു.വയനാട് വൈത്തിരി ആറാം മൈലിലെ പള്ളിപ്പാറ വീട്ടില്‍ മുഹമ്മദ് ഐനാഷ് ഖാന്‍ (35)യെന്നയാലെയാണ ് പിടികൂടിയത.് പ്രതിയുടെ പേരില്‍ എന്‍.ഡി.പി.എസ് ആക്ട് പ്രകാരം എക്‌സൈസ് കേസെടുത്തു.
ബാംഗ്ലൂരില്‍ കൂടുതല്‍ അളവില്‍ കഞ്ചാവ് വാങ്ങി വയനാടിന്റെ വിവിധ ഭാഗങ്ങളില്‍ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കുകയാണ് ഇയാള്‍ ചെയ്യുന്നതെന്ന് എക്‌സൈസ് സംഘം പറഞ്ഞു.
ലോക പുകയിലെ വരുദ്ധ ദിനത്തിന്റെ ഭാഗമായ് എക്‌സൈസ് സംഘം സംസ്ഥാനത്തൊട്ടാകെ ബോധവത്ക്കരണ ക്ലാസും മറ്റും സംഘടിപ്പിച്ച് വരുന്നതിനിടെയാണ് എക്‌സൈസ്സ് സംഘത്തെ വെട്ടിച്ച് കഞ്ചാവ് കൊണ്ടു വന്നിരുന്നത.് ഇന്ന് കൂടുതല്‍ വാഹന പരിശോധനയില്ലെന്ന് കണ്ടതിനെ തുടര്‍ന്നാണ് പ്രതി കൂടുതല്‍ കഞ്ചാവുമായ് വന്നിരുന്നത.്

അടുത്ത കാലത്തായി കുട്ടുപുഴ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കര്‍ശന വാഹന പരിശോധനയുടെ ഭാഗമായി നിരവധി മയക്ക് മരുന്ന് ഗുളികകളും , എം.ഡിഎം.എ, എല്‍ എസ് ഡി സ്റ്റാമ്പുകളും കണ്ടെടുക്കുകയും ചെയ്തിട്ടുള്ളതാണ്. സ്‌കൂള്‍, കോളേജ് കുട്ടികള്‍ക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇയ്യാള്‍ ഇത്രയധികം കഞ്ചാവ് കടത്തിക്കൊണ്ട് വന്നത്. നിരവധി തവണ ബാംഗ്ലൂര്‍, അന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍ നിന്നും കഞ്ചാവ് കേരളത്തിലേക്ക് കടത്തിക്കൊണ്ട് വന്നിട്ടുണ്ടെന്ന് പ്രതിയില്‍ നിന്ന് അറിയാന്‍ കഴിഞ്ഞു. ലഹരി മരുന്ന് പിടികൂടിയ സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ.ടി സുധീര്‍ , സി.ഇ.ഒ മാരായ കെ.സി ഷിബു ,ടി.ഒ ,വിനോദ്., എം.ബിജേഷ് എന്നിവര്‍ ഉണ്ടായിരുന്നു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത