സി.പി.എം പ്രവർത്തകൻ യാക്കൂബ് വധം: അഞ്ച് പ്രതികൾക്കും ജീവപര്യന്തം തടവും പിഴയും.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


തലശ്ശേരി: സി.പി.എം പ്രവർത്തകൻ യാക്കൂബ് വധക്കേസിൽ അഞ്ച് ആർ.എസ്.എസ്. പ്രവർത്തകർക്ക് ജീവപര്യന്തം തടവും അമ്പതിനായിരം രൂപ പിഴയും. തലശ്ശേരി അഡീഷണൽ ജില്ലാ സെഷൻസ് കോടതി(രണ്ട്)യാണ് കേസിൽ വിധി പ്രസ്താവിച്ചത്.

ആർ.എസ്.എസ്. പ്രവർത്തകരായ കീഴൂർ മീത്തലെ പുന്നാട് ദീപം ഹൗസിൽ ശങ്കരൻ (48), അനുജൻ വിലങ്ങേരി മനോഹരൻ എന്ന മനോജ് (42), തില്ലങ്കേരി ഊർപ്പള്ളിയിലെ പുതിയവീട്ടിൽ വിജേഷ് (38), കീഴൂർ കോട്ടത്തെക്കുന്നിലെ കൊടേരി പ്രകാശൻ (48), കീഴൂർ പുന്നാട് കാറാട്ട് ഹൗസിൽ പി.കാവ്യേഷ് (40) എന്നിവരെയാണ് കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. 6 മുതൽ 16 വരെയുള്ള പ്രതികളെ വെറുതെ വിട്ടിരുന്നു. ആർ.എസ്.എസ്. നേതാവ് വത്സൻ തില്ലങ്കേരി ഉൾപ്പെടെ ആറുമുതൽ 16 വരെയുള്ള പ്രതികളെയാണ് കോടതി വെറുതെവിട്ടത്. 2006 ജൂൺ 13നാണ് സി.പി.എം. പ്രവർത്തകനായ ഇരിട്ടി പുന്നാട് കോട്ടത്തെക്കുന്നിലെ യാക്കൂബിനെ അക്രമിസംഘം ബോംബെറിഞ്ഞ് കൊലപ്പെടുത്തിയത്. ആർ.എസ്.എസ് - ബി.ജെ.പി. പ്രവർത്തകരായ 16 പേരായിരുന്നു കേസിലെ പ്രതികൾ.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha