ബി.ജെ.പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


മാഹി: പള്ളൂരിൽ ബി.ജെ പി പ്രവർത്തകന്റെ വീടിന് നേരെ ബോംബേറ്. ബി.ജെ പി പ്രവർത്തകനായ രവീന്ദ്രന്റെ പളളൂർ കോയ്യോട്ട് തെരുവിലെ വീടിന് നേരെ പുലർച്ചെയായിരുന്നു ബോംബേറിഞ്ഞത്. ആർക്കും പരിക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് സി.പി.എം. പ്രവർത്തകരെ പള്ളൂർ പോലീസ് കസ്റ്റഡിയിലെടുത്തു. സംഘർഷ സാധ്യത കണക്കിലെടുത്ത് മാഹിയിൽ പോലീസ് സുരക്ഷ ശക്തമാക്കി. മേഖലയിൽ പോലീസ് വ്യാപക പരിശോധന നടത്തി. കണ്ണൂരിൽ നിന്നെത്തിയ ബോംബ് ഡോഗ് സ്ക്വാഡ്കളുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. അക്രമികൾക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്ന് മാഹി പോലീസ് സൂപ്രണ്ട് വംശീതര റെഢി അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha