പുല്‍പ്പള്ളിയില്‍ രണ്ടുപേര്‍ക്ക് വെടിയേറ്റു; ഒരാള്‍ മരിച്ചു.
കണ്ണൂരാൻ വാർത്ത

പുല്‍പ്പള്ളി കാട്ടുമാക്കേല്‍ രണ്ടുപേര്‍ക്ക് വെടിയേറ്റു, ഒരാള്‍ മരിച്ചു. നെഞ്ചിനേറ്റ വെടിയിൽ കാട്ടുമാക്കേല്‍ നിധിൻ പത്മൻ തൽക്ഷണം മരിച്ചു. ഇയാളുടെ ബന്ധു കിഷോറി (55) നെ ഗുരുതര പരുക്കുകളോടെ മേപ്പാടി വിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.  ഇയാൾക്ക് വയറ്റിലാണ് വെടിയേറ്റത്. വെടിവെച്ചയാള്‍ കാട്ടിലേക്ക് ഓടിരക്ഷപ്പെട്ടു. പുളിക്കല്‍ ചാര്‍ളി എന്നയാളാണ് ഇവര്‍ക്കുനേരെ വെടിയുതിര്‍ത്തതെന്നാണ് വിവരം ലഭിച്ചിരിക്കുന്നത്. പോലീസ് സംഘം സ്ഥലത്തേക്കെത്തി മേൽ നടപടികൾ സ്വീകരിച്ചു. കന്നാരപുഴ പ്രദേശത്തെ വനാതിര്‍ത്തിയോടെ ചേര്‍ന്ന ഗ്യാസ് ഗോഡൗണിന് സമീപത്താണ് സംഭവം. നാടന്‍തോക്കില്‍ നിന്നാണ് വെടിയേറ്റതെന്ന് സംശയം. അതിർത്തി തർക്കമാണ് കാരണമെന്ന് പറയുന്നു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത