സൗദിയിലെ പൊതുസ്ഥലങ്ങളിൽ ഈ പത്ത് വ്യവസ്ഥകൾ ഇനി മുതല്‍ പാലിച്ചിരിക്കണം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


സൗദി അറേബ്യയിലെ പൊതുസ്ഥലങ്ങളിൽ പാലിക്കേണ്ട മര്യാദകളെ സംബന്ധിച്ച പത്ത് വ്യവസ്ഥകൾ ഇന്ന് മുതൽ നിലവിൽ വന്നു. വ്യവസ്ഥകൾ ലംഘിക്കുന്നവരിൽ നിന്നും അയ്യായിരം റിയാൽ വരെ പിഴ ഈടാക്കും. രാജ്യത്തിന്റെ സംസ്കാരവും പാരമ്പര്യവും കാത്തുസൂക്ഷിക്കുന്നതിനായി സൗദി മന്ത്രിസഭ കഴിഞ്ഞ മാസം അംഗീകരിച്ചതാണ് പുതിയ വ്യവസ്ഥകൾ.

മാന്യമല്ലാത്ത രീതിയിലുള്ള വസ്ത്രധാരണം, പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലുമുള്ള ചുമരെഴുത്തുകൾ, ചിത്രം വര, സഭ്യമല്ലാത്ത സംസാരങ്ങൾ തുടങ്ങി 10 വ്യവസ്ഥകളാണ് പുതിയ നിയമത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. വാണിജ്യ സ്ഥാപനങ്ങൾ, ഹോട്ടലുകൾ, ബീച്ചുകൾ, പാർക്കുകൾ, റോഡുകൾ, തിയേറ്ററുകൾ, ഉല്ലാസ കേന്ദ്രങ്ങൾ തുടങ്ങി പൊതുവായി ഗണിക്കപ്പെടുന്ന സ്ഥലങ്ങളിലെല്ലാം നിയമം ബാധകമാണ്. നിയമം ലംഘിക്കുന്നവരിൽ നിന്നും 5000 റിയാൽ വരെ പിഴ ചുമത്തും. ഒരു വർഷത്തിനുള്ളിൽ നിയമലംഘനം ആവർത്തിച്ചു പിടിക്കപ്പെട്ടാൽ പിഴ സംഖ്യ ഇരട്ടി വരെ അടക്കേണ്ടിവരും. ആഭ്യന്തരം, ടൂറിസം, മറ്റ് ബന്ധപ്പെട്ട വകുപ്പുകൾ ചേർന്നാണ് നിയമം നടപ്പിലാക്കുകയും ഏത് ഇനത്തിൽപ്പെട്ടതാണെന്ന് തീരുമാനിക്കുകയും ചെയ്യുക. പിഴ ശിക്ഷ ലഭിച്ചവർക്ക് ബന്ധപ്പെട്ട അഡ്മിനിസ്‌ട്രേറ്റീവ് കോടതിയിൽ അപ്പീൽ പോവാനുള്ള അവസരവുമുണ്ട്. സൗദിയുടെ സംസ്കാരത്തിനും പാരമ്പര്യത്തിനും മൂല്യങ്ങൾക്കും വിഘാതമേൽക്കുന്ന രീതിയിലുള്ള പെരുമാറ്റങ്ങളും ശീലങ്ങളും ഒഴിവാക്കുക എന്നതാണ് പുതിയ നിയമം കൊണ്ട് ലക്ഷ്യം വെക്കുന്നത്. രാജ്യതാല്പര്യം പരിഗണിച്ചു വിവിധ നാടുകളിൽ ഇത്തരം നിയമങ്ങൾ നേരത്തെ ഉള്ളതാണെന്നും സൗദിയിലെ നിയമം സ്വദേശികൾക്കും വിദേശികൾക്കും ഒരു പോലെ ബാധകമാണെന്നും ശൂറാ കൗൺസിൽ അംഗം ഡോ. മുആദി അൽ മദ്ഹബ് പറഞ്ഞു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha