വോട്ടര്‍ പട്ടികയില്‍ ഫോട്ടോ നല്‍കി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി പി കെ ശ്രീമതി.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


കണ്ണൂര്‍: വോട്ടര്‍ പട്ടികയില്‍ ഫോട്ടോ നല്‍കി മുഖം മറച്ച് വോട്ട് ചെയ്യുന്നത് അംഗീകരിക്കാനാവില്ലെന്ന് കണ്ണൂര്‍ ലോക്‌സഭാ മണ്ഡലം സ്ഥാനാര്‍ഥി പി കെ ശ്രീമതി. ശരീരമാകെ മറച്ചിരിക്കുന്നതിനാല്‍ ആണോ പെണ്ണോ എന്ന് പോലും തിരിച്ചറിയാനാവില്ല. കള്ളവോട്ട് തടയാനാണ് എം വി ജയരാജന്‍ ഇതിനെതിരെ പ്രതികരിച്ചതെന്നും മതപരമായ അധിക്ഷേപമല്ലെന്നും ശ്രീമതി കൂട്ടിചേര്‍ത്തു.  അതേസമയം കള്ളവോട്ട് ആര് ചെയ്താലും അത് അംഗീകരിക്കാനാവില്ലെന്ന് സ്ഥാനാര്‍ഥി കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളില്‍ നാളെ റീ പോളിംഗ് നടക്കാനിരിക്കെ കള്ളവോട്ടുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതികരിച്ചിരുന്നു.
റീപോളിംഗ് ഇടത് മുന്നണിയെ തുണക്കും. അതേസമയം, ധര്‍മ്മടത്ത് റീപോളിംഗ് പ്രഖ്യാപനം നടത്താന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വൈകിയത് ആരുടെയെങ്കിലും സമ്മര്‍ദ ഫലമായാണോ എന്ന് അറിയില്ലെന്നും സ്ഥാനാര്‍ഥി വ്യക്തമാക്കി. കള്ളവോട്ട് നടന്നെന്ന് തെളിഞ്ഞ കണ്ണൂരിലെ നാലും കാസര്‍കോട്ടെ മൂന്നും ബൂത്തുകളിലാണ് റീപോളിംഗ്. പ്രത്യേക നിരീക്ഷകരുടെ സാന്നിധ്യത്തില്‍ കനത്ത സുരക്ഷയിലായിരിക്കും റീ പോളിംഗ്. പാമ്പുരുത്തിയിലും പുതിയങ്ങാടിയിലും പര്‍ദ്ദയിട്ടു വന്നവര്‍ യുഡിഎഫിന് വേണ്ടി കള്ളവോട്ട് ചെയ്‌തെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ ആരോപിച്ചിരുന്നു. ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടും മുഖപടം മാറ്റാന്‍ അവര്‍ തയ്യാറായില്ലെന്നും ജയരാജന്‍ ആരോപിച്ചു. പിലാത്താറയില്‍ സിപിഎമ്മിന്റെ പ്രചരണവേദിയില്‍ സംസാരിക്കുകയായിരുന്നു എം വി ജയരാജന്റെ ആരോപണം

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha