അന്യസംസ്ഥാന തൊഴിലാളികള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കി യൂത്ത് ലീഗ്
കണ്ണൂരാൻ വാർത്ത


ഇരിട്ടി: അന്യസംസ്ഥാന തൊഴിലാളികള്‍ക്കു സമൃദ്ധമായ ഇഫ്താര്‍ വിരുന്നൊരുക്കി യൂത്ത് ലീഗ് കമ്മിറ്റി മാതൃകയായി. ഇരിട്ടി മുനിസിപ്പൽ കമ്മിറ്റി യൂത്ത് ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് അന്യസംസ്ഥാന തൊഴിലാളികള്‍ക്കു നോമ്പു തുറ സംഘടിപ്പിച്ചത്.ഇരിട്ടി പ്രദേശത്തെ വിവിധ നിര്‍മ്മാണ പ്രവര്‍ത്തന മേഖലയില്‍ ജോലിചെയ്യുന്ന തൊഴിലാളികളാണ് ഇഫ്ത്താര്‍ സംഗമത്തില്‍ പങ്കെടുത്തത്. 

പശ്ചിമബംഗാള്‍, ഒറീസ, അസാം, മധ്യപ്രദേശ്, ഡൽഹി എന്നിവിടങ്ങളിലുള്ളവരാണ് അധികംപേരും.

നോമ്പ് തുറക്കായി പലഹാരങ്ങളും ഫ്രൂട്സും, പാനീയങ്ങളും ,ഭക്ഷണവും തുടങ്ങി രുചിവൈവിധ്യവും ഒരുക്കിയാണ് അന്യസംസ്ഥാന തൊഴിലാളികളെ സ്വീകിരിച്ചത്.ഇരിട്ടി ലീഗ് ഓഫീസിന് സമീപം നടന്ന പരിപാടി മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉദ്ഘാടനം ചെയ്തു.

കെ ടി അബ്ദുൽ ഖാദർ അധ്യക്ഷത വഹിച്ചു.റമദാൻ സന്ദേശം റിയാസ് ഹുദവി താനൂർ നിർവ്വഹിച്ചു ,

എം എം മജീദ്, , സമീർ പുന്നാട്, അന്തു മസാഫി, മഹമൂദ് ആസാം , ഫവാസ് പുന്നാട് പി പി ഷാക്കിർ, മുജീബ് ചാവശ്ശേരി, മുസ്തഫ വളോര, ഷമീൽ മാത്രക്കൽ, കെ. ഫായിസ് എന്നിവർ സംസാരിച്ചു. ആരിഫ് മധ്യപ്രദേശ് നന്ദി പറഞ്ഞു.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത