കർദിനാളിനെതിരെ വ്യാജരേഖ; ഫാ.ടോണി കല്ലൂക്കാരനെ പ്രതിചേർത്തു.
കണ്ണൂരാൻ വാർത്ത

കർദിനാൾ മാർ ജോർജ് ആലഞ്ചേരിക്കെതിരേ വ്യാജരേഖ ചമച്ച കേസിൽ ഫാ. ടോണി കല്ലൂക്കാരനെ പ്രതി ചേർത്തു. കേസിലെ നാലാം പ്രതിയാണ് ഫാദർ കല്ലൂക്കാരൻ. ഇതുസംബന്ധിച്ച റിപ്പോർട്ട് തൃക്കാക്കര മജിസ്ട്രറ്റ് കോടതിക്ക് പോലീസ് കൈമാറി. നിലവിൽ ഫാ. കല്ലൂക്കാരൻ ഒളിവിലാണ്. വ്യാജരേഖ സൃഷ്ടിച്ചതായി കണ്ടെത്തിയ തേവര സ്വദേശിയും കോന്തുരുത്തി പള്ളി ഇടവകാംഗവുമായ ആദിത്യയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് കോന്തുരുത്തി മുൻ സഹവികാരി കൂടിയായ ടോണി കല്ലൂക്കാരനെ കേസിൽ പ്രതിചേർത്തിട്ടുള്ളത്. അതേസമയം മുൻകൂർ ജാമ്യാപേക്ഷയുമായി ടോണി കല്ലൂക്കാരൻ കോടതിയെ സമീപിച്ചു. നേരത്തെ അറസ്റ്റിലായ ആദിത്യയെ മൂന്നുദിവസം കസ്റ്റഡിയിൽ ആവശ്യപ്പെട്ടുകൊണ്ട് പോലീസ് കോടതിയിൽ അപേക്ഷ സമർപ്പിച്ചിട്ടുണ്ട്. ഈ അപേക്ഷയിൽ കേസിലെ നാലാം പ്രതിയായി ഫാ. ടോണി കല്ലൂക്കാരനെ ചേർത്ത കാര്യവും വ്യക്തമാക്കുന്നുണ്ട്. നേരത്തെ ഭൂമി വിവാദവുമായി ബന്ധപ്പെട്ട് കർദിനാൾ മാർ ആലഞ്ചേരിക്കെതിരെ തൃക്കാക്കര മജിസ്ട്രേട്ട് കോടതി അന്വേഷണം നിർദേശിച്ചിരുന്നു. ഈ അന്വേഷണം എറണാകുളം സെഷൻ കോടതി സ്റ്റേ ചെയ്തിട്ടുമുണ്ട്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത