തളിപ്പറമ്പിലെ സെൻട്രൽ ജയിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിർത്തലാക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു.

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

തളിപ്പറമ്പ്:തളിപ്പറമ്പിലെ സെൻട്രൽ ജയിൽ ഭക്ഷ്യവസ്തുക്കളുടെ വിതരണം നിർത്തലാക്കാനുള്ള നഗരസഭ നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാവുന്നു. ഈ മാസം 14നാണ് ബസ്റ്റാന്റ് പരിസരത്ത് സെൻട്രൽ ജയിലിലെ ഭക്ഷ്യവിഭവങ്ങൾ വിൽപ്പന നടത്തുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി ജയിൽ സൂപ്രണ്ടിന് കത്തയച്ചത്. ബസ്റ്റാന്റ് പരിസരത്ത് വാഹനം നിർത്തി ഇവ വിൽക്കുന്നത് കാരണം ഗതാഗത തടസമുണ്ടാവുന്നു, ഭക്ഷ്യോൽപ്പന്നങ്ങൾ വിൽപ്പന നടത്താൻ ലൈസൻസില്ലാത്തതിനാൽ പ്രവർത്തനം നടത്താൻ അനുവദിക്കില്ല എന്നീ കാര്യങ്ങളാണ് കത്തിൽ പറഞ്ഞിരിക്കുന്നത്.പ്രതിദിനം ശരാശരി 80,000 രൂപയാണ് തളിപ്പറമ്പിൽ സെൻട്രൽ ജയിൽ കൗണ്ടറിലെ വിൽപ്പന.

കഴിഞ്ഞ ഒന്നര വർഷമായി യാതൊരു പ്രശ്നങ്ങളുമില്ലാതെ ജനപ്രീതി നേടി പ്രവർത്തിച്ചു വരുന്ന വിൽപ്പന കൗണ്ടർ ബേക്കറി- ഹോട്ടൽ വ്യാപാരികളുടെ സമ്മർദ്ദം കാരണമാണ് നഗരസഭ തളിപ്പറമ്പിൽ നിന്ന് ഒഴിവാക്കാൻ ശ്രമിക്കുന്നതെന്ന ആരോപണം ശക്തമാണ്. സെൻട്രൽ ജയിലിൽ നിന്ന് ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾക്ക് ഫുഡ് സേഫ്റ്റി കമ്മീഷണറുടെ എഫ് എസ്എസ് ലൈസൻസ് ലഭിച്ചിട്ടുണ്ടെന്നും, ഫ്രീഡം ഫുഡ് ഫാക്ടറി എന്ന കേന്ദ്രീകൃത സംവിധാനത്തിന്റെ കീഴിൽ ഉൽപ്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കൾ വിവിധ നഗരങ്ങളിൽ വിറ്റഴിക്കുന്നതിന് ജയിൽ വകുപ്പിന് സർക്കാർ പ്രത്യേക അനുമതി നൽകിയിട്ടുണ്ടെന്നും സെൻട്രൽ ജയിൽ സൂപ്രണ്ട് 27 ന് നഗരസഭാ സെക്രട്ടറിക്ക് നൽകിയ മറുപടിയിൽ പറയുന്നു. 2017 ജൂലായ് 2 ന് തളിപ്പറമ്പ് നഗരസഭാ സെക്രട്ടറിക്കും തനസിൽദാർക്കും തളിപ്പറമ്പ് സി ഐ ക്കും രേഖാമൂലം അപേക്ഷ നൽകിയാണ് മൊബൈൽ സെയിൽസ് കൗണ്ടർ ആരംഭിച്ചതെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.

ലൈസൻസിന്റെ മാനദണ്ഡം അറിയിക്കണമെന്നും, ഗതാഗത തടസം ഉണ്ടാകുന്നുണ്ടെങ്കിൽ നഗരസഭ കാണിച്ചുതരുന്ന പൊതു ജനങ്ങൾക്ക് ഉപകാരപ്പെടുന്ന മറ്റൊരിടത്ത് വിൽപ്പന കൗണ്ടർ മാറ്റാമെന്നും സൂപ്രണ്ട് അറിയിച്ചിട്ടുണ്ട്. നഗരത്തിൽ തിരക്കേറിയ സ്ഥലങ്ങളിൽ അനധികൃതമായി പ്രവർത്തിക്കുന്ന നൂറുകണക്കിന്തു കടകളും മറ്റ് തെരുവോര വിൽപ്പനകളും തടസമില്ലാതെ നടക്കുന്ന തളിപ്പറമ്പിൽ പൊതുജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന ജയിൽ വകുപ്പിന്റെ സെയിൽസ് കൗണ്ടർ മാറ്റാനുള്ള ഏത് നീക്കവും ചെറുക്കുമെന്ന് യൂത്ത് കോൺഗ്രസ് തളിപ്പറമ്പ് മണ്ഡലം പ്രസിഡന്റ് വി.രാഹുൽ പ്രസ്താവനയിൽ അറിയിച്ചു.അനധികൃത തട്ടുകടകൾ നീക്കം ചെയ്യാൻ ധൈര്യം കാണിക്കാത്ത നഗരസഭ സെൻട്രൽ ജയിൽ കൗണ്ടർ മാറ്റാൻ ശ്രമിക്കുന്നതിനെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ നഗരസഭാ സെക്രട്ടറിയെ ഓഫീസിൽ ഉപരോധിച്ചു. ബ്ലോക്ക് പ്രസിഡന്റ് രാഹുൽ ദാമോദരൻ, മണ്ഡലം പ്രസിഡന്റ് വി.രാഹുൽ എന്നിവർ നേതൃത്വം നൽകി.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha