ലോകകപ്പ് സന്നാഹം :ഇന്ത്യക്കു വിജയം
കണ്ണൂരാൻ വാർത്ത


World cup

കാര്‍ഡിഫ് : ലോകകപ്പ് സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് തൊണ്ണൂറ്റിഅഞ്ച് റൺ വിജയം . ടോസ് നേടിയ ബംഗ്ലാദേശ് ഇന്ത്യയെ  ആദ്യം ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കു പക്ഷെ തുടക്കത്തില്‍ പിഴച്ചു. എന്നാല്‍ രാഹുലിന്റെയും ധോണിയുടെയും സെഞ്ചുറിയുടെ മികവില്‍ ഇന്ത്യ 300 കടക്കുകയായിരുന്നു. രാഹുല്‍ 108 റണ്‍സില്‍ പുറത്തായി. ധോണി 113 റണ്‍സിലും പുറത്തായി. ക്യാപ്റ്റന്‍ കോഹ്‌ലി 47 റണ്‍സും, ഹര്‍ദിക് 22 റണ്‍സും ഇന്ത്യയുടെ കൂറ്റന്‍ സ്‌കോറിലേക്ക് കൂട്ടിച്ചേര്‍ത്തു.

ഈ സന്നാഹ മത്സരത്തിലും ഇന്ത്യന്‍ ഓപ്പണര്‍മാര്‍ക്ക് അവരുടെ മികച്ച ബാറ്റിംഗ് കാഴ്ചവെക്കാന്‍ ആയില്ല. ധവാന്‍ ഒരു റണ്‍സില്‍ പുറത്തായപ്പോള്‍ രോഹിത് 19 റണ്‍സിന് പുറത്തായി. പിന്നീടിറങ്ങിയ ക്യാപ്റ്റന്‍ കോഹ്‌ലിയും രാഹുലും ചേര്‍ന്ന് ഇന്ത്യ രക്ഷപ്പെടുത്താനുള്ള ശ്രമത്തില്‍ ഒരു വില്ലനെ പോലെ സൈഫുദീന്‍ കോഹ്‌ലിയുടെ വിക്കറ്റിലൂടെ വീണ്ടും ഇന്ത്യ നാശത്തിലേക്ക് തള്ളിയിട്ടു. പിന്നീട് കേറിയ വിജയിക്കും വന്നപാടെ തന്നെ മടങ്ങി. ഈ സമയം 22 ഓവറില്‍ 102ന് നാല് എന്ന അവസ്ഥയിലായിരുന്നു ഇന്ത്യ.

അഞ്ചാം വിക്കറ്റില്‍ ബാറ്റിംഗ് നിയന്ത്രണം വിടാതെ രാഹുലും ധോണിയും കൂടി ഇന്ത്യയെ ഭേദപ്പെട്ട സ്‌കോറിലേക്ക് എത്തിച്ചു. രണ്ടുപേരും ചേര്‍ന്ന് ഇന്ത്യക്ക് 164 റണ്‍സിന്റെ പാര്‍ട്ണര്‍ഷിപ് നേടിക്കൊടുത്തു. 99 പന്തില്‍ 108 റണ്‍സില്‍ സാബിര്‍ രാഹുലിനെ പുറത്താക്കി. അവസാന അഞ്ച് ഓവറില്‍ ഇന്ത്യ നേടിയത് 79 റണ്‍സാണ്.

പിന്നീട് ബാറ്റിംഗിനിറങ്ങിയ പാണ്ട്യ മികച്ച പിന്തുണ ധോണിക്ക് നല്‍കി. 22 റണ്‍സ് അടിച്ചുകൂട്ടിയ പാണ്ഡ്യ 48ാംഓവറില്‍ പുറത്തായി. എന്നാല ഇന്ത്യയുടെ ബാറ്റിങ്ങിനെ ആ വിക്കറ്റ് ബാധിച്ചതേ ഇല്ല. അവസാന ഓവറില്‍ ധോണി തന്റെ സെഞ്ച്വറി നേടി. 78 പന്തില്‍ 113 റണ്‍സില്‍ ധോണിയെ ഷക്കീബ് ബൗള്‍ഡാക്കി. 50 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ ദിനേശ് കാര്‍ത്തിക്(7), ജഡേജ(11) എന്നിവര്‍ പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി റുബേലും ഷാക്കിബും രണ്ടും സൈഫുദീനും മുസ്താഫിസുറും ഓരോ വിക്കറ്റും വീഴ്ത്തി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ബംഗ്ലാദേശ് ഒരു ഘട്ടത്തിൽ വിജയ പ്രതീക്ഷ വെച്ചെങ്കിലും ചാഹലിന്റെ മിന്നും ബൗളിങ്ങിൽ ആ പ്രതീക്ഷ തകരുകയായിരുന്നു  ബംഗ്ലാദേശ് ബാറ്റിംഗ് നിരയിൽ മുഷ്ഫിക്കുർ റഹ്മാൻ തൊണ്ണൂറു റൺസ് എടുത്തു 

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത