ചപ്പാത്തിയും ചിക്കനും മാത്രമല്ല ഇനി ജ്യൂസും കട്ടനും; ജയിൽ കഫെയിൽ പുത്തൻ മാറ്റം
കണ്ണൂരാൻ വാർത്ത


jail_cafeteria

തിരുവനന്തപുരം: ജയിൽ ചപ്പാത്തിയും ചിക്കനും ബിരിയാണിയുമൊക്കെ സ്വീകരിക്കപ്പെട്ടതിന് പിന്നാലെ മെനുകാർഡിൽ ഇനിമുതൽ ജ്യൂസും കട്ടനും. തിരുവനന്തപുരം സെന്‍ട്രല്‍ ജയില്‍ കഫറ്റേറിയയിലാണ് ഈ പുതിയ മാറ്റം. 

എല്ലാത്തരം ജ്യൂസുകളും കഫറ്റേറിയയിൽ ലഭ്യമാണെന്നും കടകളിൽ ലഭിക്കുന്നതിനേക്കാൾ വിലക്കുറവിലാകും ജ്യൂസുകൾ ലഭിക്കുകയെന്നും അധികൃതർ പറഞ്ഞു. ആദ്യഘട്ടത്തില്‍ പാക്കറ്റുകളാക്കിയുള്ള വില്‍പന ഇല്ല.

പത്ത് രൂപയാണ് നാരങ്ങാവെള്ളത്തിന് ഈടാക്കുന്നത്. 30 രൂപയ്ക്ക് ഷമാം, പൈനാപ്പിള്‍ ജ്യൂസുകളും 35 രൂപയ്ക്ക് മുന്തിരി, ഓറഞ്ച്, മാങ്ങാ ജ്യൂസുകളും കുടിക്കാം. നെല്ലിക്കാ ജ്യൂസിന് 25 രൂപയാണ് വില.

കട്ടന്‍ ചായക്ക് അഞ്ച് രൂപയും ലെമണ്‍ ടീക്ക് 10 രൂപയുമാണ് വില. ഇഞ്ചി ചായയും മിന്റ് ടീയും ഇതിനോടൊപ്പം കഫറ്റേരിയയില്‍ ലഭ്യമാകും. 10 രൂപയാണ് ഇവയ്ക്കും വില.



Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത