പ്രൈമറി സ്‌കൂളുകളില്‍ കിഫ്ബിയുടെ സഹായത്തോടെ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നു.
കണ്ണൂരാൻ വാർത്ത

തിരുവനന്തപുരം: ഒന്നു മുതല്‍ ഏഴുവരെ ക്ലാസുകളുള്ള 9941 പ്രൈമറി സ്‌കൂളുകളില്‍ കിഫ്ബിയുടെ സഹായത്തോടെ ഹൈടെക് ലാബുകള്‍ സ്ഥാപിക്കാനുള്ള ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയായി.
എട്ടു മുതല്‍ 12 വരെ ക്ലാസുകളിലെ 45000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കിയതിന്റെ തുടര്‍ച്ചയായിട്ടാണ് ഇത്തരത്തിലൊരു തീരുമാനം. ഇതിനായി 55086 ലാപ്ടോപ്പുകളും യുഎസ്ബി സ്പീക്കറുകളും 23170 പ്രൊജക്ടറുകളും വാങ്ങുവാന്‍ കൈറ്റ് ഡയറക്ടര്‍ ബോര്‍ഡ് യോഗം തീരുമാനിച്ചു.
പൊതുവിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി എ. ഷാജഹാന്റെ അധ്യക്ഷതയിലാണ് തീരുമാനം എടുത്തിരിക്കുന്നത്. സ്‌കൂളുകളില്‍ ഹൈടെക് ലാബുകള്‍ സ്ഥാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് 76349 അധ്യാപകര്‍ക്ക് പരിശീലനം നല്‍കുന്നതെന്ന് കൈറ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ അന്‍വര്‍ സാദത്ത് അറിയിച്ചിരിക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതോടെ സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റങ്ങളുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത