മുല്ലപ്പള്ളി രാമചന്ദ്രന്റെ അടവുകളിൽ എതിരാളികൾ കൃത്യമായി വീണു . കൂടെ രാഹുലിന്റെ രംഗപ്രവേശനവും തുണയായി. കേരളത്തിൽ യു ഡി എഫ് വാണത് ഇപ്രകാരം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


uploads/news/2019/05/310246/k5.jpg

തിരുവനന്തപുരം : ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുകോട്ടകള്‍ ഒന്നൊന്നായി വീഴ്‌ത്തി നേടിയ വന്‍ വിജയം യു.ഡി.എഫിനും കോണ്‍ഗ്രസിനും പുത്തനുണര്‍വേകും. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കൈവിട്ട ആത്മവിശ്വാസം വീണ്ടെടുക്കാനായി. കാസര്‍കോഡ്‌ മുതല്‍ തിരുവനന്തപുരം വരെ ഒരുപോലെ മുന്നേറ്റം നടത്താന്‍ കഴിഞ്ഞതു മുന്നണിക്കു പുത്തന്‍ പ്രതീക്ഷകളാണു നല്‍കുന്നത്‌. എല്ലാ വിഭാഗങ്ങളെയും ഒപ്പംനിര്‍ത്താനുമായി. ഇടതുകോട്ടകളില്‍ കടന്നുകയറാനായതും പാര്‍ട്ടിയുടെ പ്രതീക്ഷക വാനോളം ഉയര്‍ത്തുന്നു. 
കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ രാഹുല്‍ഗാന്ധിയുടെ സാന്നിധ്യം കൊണ്ടു ന്യൂനപക്ഷ ഏകീകരണമുണ്ടായി. ഇതിന്റെ ചുവടുപിടിച്ച്‌ മുന്നോട്ടുപോകാനാണ്‌ പാര്‍ട്ടിയുടെ നീക്കം. മലബാര്‍ മേഖലയില്‍ ഇടതുകോട്ടകളെന്നു കരുതിയിരുന്ന കാസര്‍കോഡ്‌, വടകര പോലുള്ള മണ്ഡലങ്ങളില്‍ നേടിയ വിജയം വലിയ ആവേശം പകരുന്നു. കെ. കരുണാകരന്‌ ശേഷം ആദ്യമായാണു മലബാറില്‍ സമഗ്രാധിപത്യം കിട്ടുന്നത്‌. വയനാട്ടില്‍ രാഹുല്‍ഗാന്ധി വന്നതിന്റെ പ്രതികരണം ഈ മണ്ഡലങ്ങളിലുണ്ടായെന്നാണു വിലയിരുത്തല്‍. 
ന്യൂനപക്ഷ വിഭാഗം യു.ഡി.എഫിനൊപ്പം നിന്നപ്പോള്‍ ശബരിമല വിഷയത്തിലെ സര്‍ക്കാര്‍ നിലപാടുകളും ഗുണമായി ഭവിച്ചു. എക്‌സിറ്റ്‌പോളുകള്‍ പ്രവചിച്ചതിനേക്കാള്‍ വലിയ കുതിപ്പുമായി മുന്നണി തിരിച്ചുവരവിന്റെ പാതയിലെത്തി. 20 സീറ്റും നേടുമെന്നു പരസ്യമായി അവകാശവാദമുയര്‍ത്തിയിരുന്നെങ്കിലും 15 സീറ്റെങ്കിലും നേടാനാകുമെന്നായിരുന്നു മുന്നണി നേതൃത്വത്തിന്റെ കണക്കുകൂട്ടല്‍. ശബരിമല വിഷയത്തില്‍ പരസ്യപ്രചാരണത്തിന്‌ ഇറങ്ങേണ്ടെന്ന്‌ ആദ്യം തീരുമാനിച്ച യു.ഡി.എഫ്‌, പിന്നീടു നിലപാടു തിരുത്തി ശക്‌തമായി രംഗത്തുവരികയായിരുന്നു. സമുദായ സംഘടനകള്‍ക്കെതിരേ സര്‍ക്കാര്‍ നിലപാടു സ്വീകരിച്ചപ്പോള്‍ വിശ്വാസം സംരക്ഷിക്കുന്ന നിലപാടിലൂടെ വോട്ട്‌ ബാങ്ക്‌ സംരക്ഷിക്കാനും കൂടുതല്‍ വോട്ട്‌ സമാഹരിക്കാനുമായി. 
മോഡി സര്‍ക്കാരിന്റെ ഭരണത്തുടര്‍ച്ചയും ബി.ജെ.പിയുടെ വളര്‍ച്ചയും തടയാന്‍ കോണ്‍ഗ്രസിനേ കഴിയൂ എന്ന വിലയിരുത്തല്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയിലുണ്ടായി. ബി.ജെ.പി. അക്കൗണ്ട്‌ തുറക്കാന്‍ സാധ്യതയുണ്ടെന്ന പ്രവചനങ്ങളും അവരെ കൂട്ടത്തോടെ യു.ഡി.എഫിലെത്തിച്ചു. ശബരിമല വിഷയത്തില്‍ ഹിന്ദു വോട്ടുകള്‍ ഭിന്നിച്ചപ്പോള്‍ നേട്ടമുണ്ടാക്കാനുമായി. ഇടതുമുന്നണിയുടെ പരമ്പരാഗത വോട്ടുകളില്‍ നല്ലൊരു ശതമാനവും ലഭിച്ചു. കാസര്‍ഗോഡ്‌ പെരിയയിലെ യുവാക്കളുടെ കൊലപാതകവും ഇടതുമുന്നണിക്കെതിരേ ജനവികാരം ഉയര്‍ത്തി. ഈ തെരഞ്ഞെടുപ്പില്‍ ഒപ്പംവന്ന എല്ലാ സമുദായങ്ങളെയും കൂടെനിര്‍ത്തി, ഗ്രമായ പുനഃസംഘടനയാണ്‌ അടുത്തതായി കോണ്‍ഗ്രസ്‌ ലക്ഷ്യം വയ്‌ക്കുന്നത്‌. പ്രത്യേക സാഹചര്യത്തിലുണ്ടായ വിജയമെന്നാണു പാര്‍ട്ടി വിലയിരുത്തുന്നത്‌. 
പാര്‍ട്ടി അധ്യക്ഷന്റെ ചുമതല ഏറ്റെടുത്ത്‌ മാസങ്ങള്‍ക്കുളളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ മികച്ച വിജയമുണ്ടാക്കാന്‍ കഴിഞ്ഞത്‌ മുല്ലപ്പളളി രാമചന്ദ്രന്‌ കൂടുതല്‍ കരുത്തു പകരും. തെരഞ്ഞെടുപ്പ്‌ ഫലം നല്‍കിയ ആത്മവിശ്വാസത്തോടെ സംസ്‌ഥാന സര്‍ക്കാരിനെതിരേ മുന്നണി നിലപാട്‌ ശക്‌തമാക്കും. 
അടുത്തദിവസം ചേരുന്ന നിയമസഭാസമ്മേളനത്തില്‍ ഇതു പ്രതിഫലിക്കും. നിയമസഭാ തെരഞ്ഞെടുപ്പിന്‌ മുന്നോടിയായി നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ്‌ നേരിടാന്‍ പാര്‍ട്ടിയെ സജ്‌ജമാക്കാനും വര്‍ധിതവീര്യമാണു മുന്നണിക്കു കിട്ടിയിരിക്കുന്നത്‌.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha