ക്രോസ് കൺട്രി മത്സരം നടത്തി
കണ്ണൂരാൻ വാർത്ത

കല്യാശ്ശേരി:മാങ്ങാട് ബ്രദേഴ്‌സ് സ്പോർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ രണ്ടാമത് പോള കരുണാകരൻ സ്മാരക ക്രോസ് കൺട്രി മത്സരം നടത്തി. മത്സരത്തിൽ വിഷ്ണു ബിജു ഒന്നാംസ്ഥാനവും നബിൽ കോഴിക്കോട് രണ്ടാം സ്ഥാനവും അഭിരാജ് മൂന്നാം സ്ഥാനവും നേടി. വിജയികൾക്ക് കാഷ് പ്രൈസും ഉപഹാരവും നൽകി. കെ.എ.പി. നാലാം ബറ്റാലിയൻ കമാന്റൻറ് അശോകൻ ഫ്ലാഗ് ഓഫ് ചെയ്തു. വിജയികൾക്കുള്ള സമ്മാനവിതരണം കണ്ണർ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രവർത്തകസമിതി അംഗം ഡോ. പി.പി.ബിനീഷ് നിർവഹിച്ചു. പി.നാരായണൻകുട്ടി അധ്യക്ഷത വഹിച്ചു. ബേബി ആന്റണി, എം.ശ്രീധരൻ എന്നിവർ സംസാരിച്ചു

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത