ലോക പുകയില വിരുദ്ധദിനം :മട്ടന്നൂരിൽ റാലി സംഘടിപ്പിച്ചു

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo

I

ലോക പുകയില വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി മിനി സ്പോർട്സ് & ആർട്സ് ക്ലബ്, കണ്ണൂർ ജില്ലാ കേൻസർ നിയന്ത്രണ സമിതി, എക്സൈസ് വകുപ്പ്,  മട്ടന്നൂർ നഗരസഭ കുടുംബശ്രീ,  അങ്ങാടികടവ് ഡോൺ ബോസ്കോ കോളേജിലെ എൻ. എസ്. എസ് യൂണിറ്റ് എന്നിവയുടെ സഹകരണത്തോടെ,  ബോധവൽക്കരണ റാലി, പുകയില വിരുദ്ധ മനുഷ്യ ചങ്ങല, പുകയില വിരുദ്ധ പ്രതിജ്ഞ,  ബോധവൽക്കരണ കേമ്പയിൻ എന്നിവ സംഘടിപ്പിച്ചു..  100 കണക്കിന് വളണ്ടിയർമാർ അണിനിരന്ന ബോധവൽക്കരണ റാലി മട്ടന്നൂർ നഗരസഭ വൈസ് ചെയർമാൻ ശ്രീ. പി. പുരുഷോത്തമൻ ഫ്ലാഗ് ഓഫ്  ചെയ്തു. 



തുടർന്ന് നഗരം ചുറ്റി ബസ്റ്റാന്റിൽ സമാപിച്ച റാലിക്കു ശേഷം നടന്ന പുകയില വിരുദ്ധ മനുഷ്യചങ്ങല ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്‌പെക്ടർ ശ്രീ. ഹരിദാസൻ പാലക്കൽവീട്ടിൽ ഉദ്ഘാടനം ചെയ്തു. നഗര സഭാ CDS മെമ്പർ സെക്രട്ടറി ശ്രീ. കെ. പി. രമേശ്‌ ബാബു പ്രതിജ്ഞ ചൊല്ലികൊടുത്തു.  CDS ചെയർ പേഴ്സൺ ശ്രീമതി. രേഖ പ്രചാരണ കേമ്പയിൻ ഉദ്ഘാടനം ചെയ്തു. കേമ്പയിനിന്റെ ഭാഗമായി  നഗരത്തിലെ ഓഫീസുകളിലും ബസുകളിലും കച്ചവട സ്ഥാപനങ്ങളിലും വളണ്ടിയർമാർ ലഘുലേഖകൾ വിതരണം ചെയ്തു. ജന പങ്കാളിത്തം കൊണ്ടും സംഘാടനം കൊണ്ടും മികവുറ്റ ഒന്നായി മാറി ലഹരി വിരുദ്ധ ദിനാചരണം..


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha