മാഹി മദ്യവേട്ട; ഇന്നോവയിൽ കടത്തുകയായിരുന്ന 768 കുപ്പി മദ്യവുമായി യുവാവ് അറസ്റ്റിൽ.
കണ്ണൂരാൻ വാർത്ത

മട്ടന്നൂർ : എക്സൈസ് റേഞ്ച് പ്രിവന്റീവ് ഓഫീസർ പി.വി സുലൈമാന്റെ നേതൃത്ത്വത്തിൽ നടത്തിയ റെയ്ഡിൽ മാഹി മദ്യവുമായി യുവാവ് അറസ്റ്റിൽ. സെൻട്രൽ പൊയിലൂർ സ്വദേശി ടി വരുൺ (22)നെയാണ് നൂറ്റിയെൺപത് മില്ലി ലിറ്ററിന്റെ എഴുന്നൂറ്റി അറുപത്തിയെട്ട് കുപ്പി മാഹി മദ്യവുമായി KL 58 R 6739 ടാക്സി ഇന്നോവ കാർ സഹിതം പിടികൂടിയത്. മാഹി മദ്യത്തിന്റെ ഓർഡർ എടുത്തതിന് ശേഷം ആവശ്യക്കാർക്ക് എത്തിച്ച് കൊടുക്കുകയാണ് ഇയാൾ ചെയ്യുന്നത്. തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപത്തെ തുടർന്ന് 23ന് മദ്യഷാപ്പുകൾ അവധി ആയതിനാൽ വിൽപ്പനക്ക് എത്തിച്ചതാണ് മദ്യം. ചാവശ്ശേരി പറമ്പിൽ മദ്യം എത്തുന്നുണ്ടെന്ന് പ്രിവന്റീവ് ഓഫീസർ കെ.പി പ്രമോദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ വാഹന നിരിക്ഷണത്തിലാണ് ഇയാളെ പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ കെ.പി പ്രമോദ്സി, വിൽ എക്സൈസ് ഓഫിസർമാരായ കെ.കെ.സാജൻ, കെ. സുനീഷ്, ബെൻഹർകോട്ടത്ത് വളപ്പിൽ ,എക്സൈസ് ഡ്രൈവർ കെ ബിനീഷ് എന്നിവരും എക്സൈസ് സംഘത്തിൽ ഉണ്ടായിരുന്നു. പ്രതിയെ മട്ടന്നൂർ ജുഡിഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കും.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത