നോട്ടക്ക് വിരലമർത്തിയവർ. 5%ശതമാനം

ഓഫറുകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

ഞങ്ങളുടെ കസ്റ്റമർ കെയറുമായി ബന്ധപ്പെടൂ - Click on the photo


nota

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ സംസ്ഥാനത്ത് പ്രധാന കക്ഷികള്‍ക്ക് തൊട്ടുപിന്നില്‍ സ്ഥാനമുറപ്പിച്ചത് 'നോട്ട'യാണ്. സ്വതന്ത്രരും മറ്റ് കക്ഷികളും 'നോട്ട'യ്ക്ക് പിന്നിലാണ്.

തിരുവനന്തപുരത്ത് നാലാം സ്ഥാനത്താണ് നോട്ട. 41.34% വോട്ടുകള്‍ എണ്ണിക്കഴിയുമ്പോള്‍ നോട്ട 2051 വോട്ടുകളാണ് പിടിച്ചത്. 18 പേരാണ് ഇവിടെ മത്സരിച്ചത്. കൊല്ലത്ത് 47.32% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനത്തുള്ള നോട്ട 2821 വോട്ടുകള്‍ പിടിച്ചു. 10 സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിച്ചത്. ആലപ്പുഴയില്‍ 38.44% വോട്ടെണ്ണല്‍ കഴിഞ്ഞപ്പോള്‍ നോട്ട 2432 വോട്ട് നേടി. 13 പേര്‍ ഇവിടെ ജനവിധി തേടിയിരുന്നു.

ആറ്റിങ്ങലില്‍ 41.53% വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള നോട്ടയ്ക്ക് 2374 വോട്ടുകള്‍ ലഭിച്ചു. ഇവിടെ 20 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. പത്തനംതിട്ടയിലെ 49.51% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള നോട്ട 1840 വോട്ടുകള്‍ നേടി.

മാവേലിക്കരയിലെ 46.53% വോട്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ നോട്ട നാലാം സ്ഥാനത്തുണ്ട്. 2767 വോട്ട് നോട്ടയ്ക്ക് ലഭിച്ചു. 11 പേരാണ് ഇവിടെ മത്സരിച്ചത്.

എറണാകുളത്തെ 14 പേരില്‍ നാലാമനായ നോട്ട 3186 വോട്ട് നേടി. കോട്ടയത്ത് 56.30% വോട്ടുകള്‍ എണ്ണിതീര്‍ന്നപ്പോള്‍ നാലാം സ്ഥാനത്തുള്ള നോട്ട 4295 വോട്ടുകള്‍ നേടി. എട്ട് സ്ഥാനാര്‍ത്ഥികളാണ് ഇവിടെ മത്സരിച്ചത്.

ഇടുക്കിയില്‍ 75.04% വോട്ടുകള്‍ എണ്ണിതീര്‍ന്നു. ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ നാലാമനായ നോട്ട 3978 വോട്ടുകള്‍ പിടിച്ചു. ചാലക്കുടിയിലെ 34.49% വോട്ടുകള്‍ എണ്ണിതീര്‍ന്നതില്‍ 14 സ്ഥാനാര്‍ത്ഥികളില്‍ നാലാമനായ 2657 വോട്ടുകള്‍ നേടി.

തൃശൂരില്‍ എണ്ണിതീര്‍ത്ത 56.63% വോട്ടുകളില്‍ ഒമ്പത് സ്ഥാനാര്‍ത്ഥികളില്‍ നാലാമനായ നോട്ട 2366 വോട്ട് പിടിച്ചു. ആലത്തുരില്‍ എണ്ണിതീര്‍ത്ത 68.31% വോട്ടുകളില്‍ നാലാമനായ നോട്ട 5334 വോട്ടുകള്‍ നേടി. ഇവിടെ ഏഴു പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്.

പാലക്കാട് എണ്ണിതീര്‍ത്ത 74.53% വോട്ടുകളില്‍ നാലാമത് എത്തിയ നോട്ട 4807 വോട്ടുകള്‍ നേടി. ഇവിടെ 10 സ്ഥാനാര്‍ത്ഥികളാണ് മത്സരിച്ചത്. പൊന്നാനിയില്‍ 47.72% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞു. 14 സ്ഥാനാര്‍ത്ഥികളില്‍ ആറാമതെത്തിയ നോട്ട 3164 വോട്ടുകള്‍ നേടി.

മലപ്പുറത്ത് 61.79% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നോട്ട 2600 വോട്ടുകളുമായി ആറാം സ്ഥാനത്തുണ്ട്. കോഴിക്കോട് 63.45% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ നാലാം സ്ഥാനത്തുവന്ന നോട്ട 2147 വോട്ടുകള്‍ നേടി.

വയനാട്ടിലെ 21 സ്ഥാനാര്‍ത്ഥികളില്‍ എട്ടാം സ്ഥാനത്താണ് നോട്ട. 1079 വോട്ടുകളാണ് ലഭിച്ചത്. വടകരയില്‍ 57.75% വോട്ടുകള്‍ എണ്ണിയപ്പോള്‍ അഞ്ചാമനായ നോട്ട 1929 വോട്ട് ലഭിച്ചു. കണ്ണൂര്‍ 49.87% വോട്ടുകള്‍ എണ്ണിക്കഴിഞ്ഞപ്പോള്‍ അഞ്ചാമതുള്ള നോട്ട 1889 വോട്ടുകള്‍ നേടിയിട്ടുണ്ട്. കാസര്‍ഗോഡ് 47.42% വോട്ടുകള്‍ എണ്ണിയപ്പോള്‍ നാലാമനായ നോട്ട 2490 വോട്ടുകള്‍ നേടി.


Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
 കണ്ണൂരാൻ വാർത്ത | Kannooraan Vartha
 കണ്ണൂരാൻ വാർത്ത | Kannooraan Vartha