ജിഡിപി നിരക്ക് കുത്തനെ താഴോട്ട്; തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതൽ
കണ്ണൂരാൻ വാർത്ത

ജിഡിപി നിരക്ക് കുത്തനെ താഴോട്ട്; തൊഴിലില്ലായ്മ നിരക്ക് 45 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടുതൽ

ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുത്തനെ താഴുന്നു. ജനുവരി – മാര്‍ച്ച് മാസത്തെ ജിഡിപി നിരക്കില്‍ വലിയ കുറവ് രേഖപ്പെടുത്തി. ഈ പാദത്തിലെ ജിഡിപി നിരക്ക് 5.8 ശതമാനം മാത്രമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ ജിഡിപി വളര്‍ച്ചാ നിരക്കാണിത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് (സിഎസ്ഒ) പുറത്തുവിട്ട കണക്ക് പ്രകാരമാണിത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ ജിഡിപി നിരക്ക് 7.2 ശതമാനം ആയിരുന്നെങ്കില്‍ ഇത്തവണത്തേത്ത് (2018-2019) 6.8 ശതമാനം മാത്രമാണ്. ജനുവരി – മാര്‍ച്ച് മാസത്തിലേത് 5.8 ശതമാനവും.


കഴിഞ്ഞ 45 വര്‍ഷത്തിനിടയില്‍ തൊഴിലില്ലായ്മ നിരക്ക് ഏറ്റവും വര്‍ധിച്ചതും ഈ കാലഘട്ടത്തിലാണ്. 2017 – 2018 വര്‍ഷത്തെ തൊഴിലില്ലായ്മ നിരക്ക് 6.1 ശതമാനമാണ്. ഇത് 45 വര്‍ഷത്തിനിടയിലെ ഏറ്റവും വര്‍ധിച്ച ശതമാനമാണ്. തൊഴിലില്ലായ്മ നിരക്ക് ഏറ്റവും രൂക്ഷമാണെന്നാണ് ഇപ്പോൾ പുറത്തുവിട്ട റിപ്പോർട്ടുകളിൽ നിന്ന് വ്യക്തമാകുന്നത്. നേരത്തെ കേന്ദ്ര സർക്കാർ പൂഴ്ത്തിയ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്.

Post a Comment

താഴെ നൽകുന്ന അഭിപ്രായം കണ്ണൂരാൻ വാർത്തയുടേത് അല്ല വ്യക്തി അഭിപ്രായങ്ങൾ അവരുടെ കാഴ്ചപ്പാട് ആണ് മതസ്പർദ്ധക്ക് ഇടയാക്കുന്ന അശ്ലീലപദപ്രയോഗങ്ങൾ എന്നിവ ഒഴിവാക്കി വാർത്തയിലെ അഭിപ്രായങ്ങൾ സുതാര്യമായി നൽകണം എന്ന് അറിയിക്കുന്നു

Previous Post Next Post
കണ്ണൂരാൻ വാർത്ത
കണ്ണൂരാൻ വാർത്ത